Latest NewsInternational

കൊറോണ വൈറസ് ബാധയിൽ മരണസംഖ്യ ഉയരുന്നു , ചൈനയിൽ അന്താരാഷ്ട്ര ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ ഒരുങ്ങി ലോകാരോഗ്യ സംഘടന

ചൈനയില്‍ നിന്നുള്ള യാത്രക്കാരെ വിമാനത്താവളങ്ങളില്‍ വിദഗ്ദ്ധ പരിശോധന നടത്തും.

ബീജിയിംങ്: ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം ആറായി. രോഗികളെ പരിചരിച്ചവര്‍ക്കും രോഗം പടര്‍ന്നതായാണ് റിപ്പോര്‍ട്ട്. രോഗംബാധിച്ചവരുടെ എണ്ണം 300 ആയി ഉയര്‍ന്നു.ലോക ആരോഗ്യ സംഘടന അന്തരാഷ്ട്ര ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ ഒരുങ്ങുകയാണ്.വൈറസ് ബാധയെ തുടര്‍ന്ന് ദില്ലി അന്തരാഷ്ട്ര വിമാനത്താവളത്തിലും പരിശോധന കര്‍ശനമാക്കി. ചൈനയില്‍ നിന്നുള്ള യാത്രക്കാരെ വിമാനത്താവളങ്ങളില്‍ വിദഗ്ദ്ധ പരിശോധന നടത്തും.

കൊല്‍ക്കത്ത, മുംബൈ വിമാനത്താവളത്തിലും പരിശോധന ഉണ്ടാകും. ഓസ്ട്രേലിയ, തായ് ലന്‍റ്, നേപ്പാള്‍ എന്നിവിടങ്ങളിലും രോഗ പരിശോധന കര്‍ശനമാക്കി.ചൈനയിലെ വുഹാനില്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത കൊറോണ വൈറസിന്റെ പ്രാരംഭം മൃഗങ്ങളില്‍ നിന്നാണെന്നാണ് വിദഗ്ദരുടെ വിലയിരുത്തല്‍. എന്നാല്‍ പുതിയ തരത്തിലുള്ള ഈ വൈറസ് മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്കും അതിവേഗം വ്യാപിക്കുന്നതായി ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി.

ചൈനയ്ക്കു പുറമേ ദക്ഷിണ കൊറിയ, തായ്‌ലന്റ്, ജപ്പാന്‍, ഇന്ത്യ എന്നിവിടങ്ങളിലും കൊറോണ വൈറസ് ബാധ സംശയിക്കുന്നവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ചൈനയിലേക്ക് ഏറ്റവും കൂടുതല്‍ വിദേശ വിനോദസഞ്ചാരികളെത്തുന്ന പുതുവര്‍ഷാഘോഷത്തിന്റെ സമയമാണ് ഇപ്പോളെന്നതും രോഗം പടരാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു.അതേസമയം, 19 പേര്‍ രോഗത്തെ അതിജീവിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. മറ്റുള്ളവര്‍ ചികിത്സയില്‍ തുടരുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button