KeralaLatest NewsNews

ആറ്റുകാല്‍ പൊങ്കാല; സര്‍ക്കാര്‍ സര്‍ക്കുലര്‍ ഇറക്കി

തിരുവനന്തപുരം : ആറ്റുകാല്‍ പൊങ്കാല, സര്‍ക്കാര്‍ സര്‍ക്കുലര്‍ ഇറക്കി. പൊങ്കാല മഹോത്സവത്തിന്റെ സുഗമമായ നടത്തിപ്പിനായി വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കാനാണ് സര്‍ക്കാര്‍ സര്‍ക്കുലര്‍ ഇറക്കിയിരിയ്ക്കുന്നത്. റവന്യു വകുപ്പില്‍ നിന്നും ഡെപ്യുട്ടി കളക്ടര്‍ റാങ്കില്‍ കുറയാത്ത ഒരു ഓഫിസറെ ഈ വര്‍ഷത്തെ പൊങ്കാല മഹോത്സവത്തിന്റെ കോര്‍ഡിനേറ്ററായി നിയമിക്കണമെന്ന് തിരുവനന്തപുരം ജില്ല കളക്ടറോട് സര്‍ക്കാര്‍ നിര്‍ദേശിച്ചു.

അതേസമയം ആറ്റുകാല്‍ പൊങ്കാല ക്രമീകരണങ്ങള്‍ വിലയിരുത്തന്നതിനായി നഗരസഭ ആലോചനയോഗം വിളിച്ച് ചേര്‍ത്തു.ഒരു കുറവും കൂടാതെ ഉത്സവം നടത്താനുള്ള നടപടികള്‍ തന്നെയുണ്ടാകുമെന്ന് മേയര്‍ കെ.ശ്രീകുമാര്‍ യോഗത്തില്‍ വ്യക്തമാക്കി. വികെ പ്രശാന്ത് എംഎല്‍എ, വിവിധ സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷന്മാര്‍, കൗണ്‍സിലര്‍മാര്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികള്‍, പൊലീസ്, ഫയര്‍ഫോഴ്സ്, കെഎസ്ആര്‍ടിസി പ്രതിനിധികളടക്കം യോഗത്തില്‍ പങ്കെടുത്തു.

shortlink

Related Articles

Post Your Comments


Back to top button