Latest NewsNewsGulf

ഗർഭിണികളായ ജീവനക്കാർക്ക് കൂടുതൽ തൊഴിൽ സംരക്ഷണം നൽകുമെന്ന് യുഎഇ

ദുബായ്: ഗർഭിണികളായ ജീവനക്കാർക്ക് കൂടുതൽ തൊഴിൽ സംരക്ഷണം നൽകുമെന്ന് യുഎഇ. ഇത് സംബന്ധിച്ച് തൊഴിൽ നിയമം ഭേദഗതി ചെയ്യുന്ന ഉത്തരവ് പുറത്തിറക്കി. യുഎഇ തൊഴിൽ നിയമത്തിലെ പുതിയ ആർട്ടിക്കിൾ 30, ഗർഭിണികളായ ജീവനക്കാരെ ജോലിയിൽ നിന്ന് പിരിച്ചുവിടുന്നതിനോ പിരിഞ്ഞു പോകാൻ നോട്ടീസ് നൽകുന്നതിനോ അനുവാദം ഇല്ല. എന്നാൽ ആർക്കെങ്കിലും ദീർഘ കാല തൊഴിൽ കരാർ ഉണ്ടെങ്കിൽ എപ്പോൾ വേണമെങ്കിലും ഒരു അറിയിപ്പ് നൽകാം, പക്ഷേ തക്കതായ കാരണം ഇല്ലാതെ പിരിച്ചു വിടാൻ കഴിയില്ല.

ALSO READ: യുഎഇയില്‍ കോഴി ഉത്പ്പന്നങ്ങള്‍ക്കും മുട്ടയ്ക്കും ഏര്‍പ്പെടുത്തിയ വിലക്ക് നീക്കി

ഒരു തൊഴിലുടമ ഗർഭിണിയായതുകൊണ്ട് മാത്രം ഒരു ജീവനക്കാരിയെ പിരിച്ചു വിടാൻ കഴിയില്ല. അത് ഏകപക്ഷീയമായി പുറത്താക്കലിന് തുല്യമാണ്. പുതിയ നിയമ ഭേദഗതിയിൽ പറയുന്നു. ഇത് ഏതെങ്കിലും തൊഴിലുടമ അനുസരിക്കാത്ത പക്ഷം അവർക്ക് കോടതിയെ സമീപിക്കാവുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button