Latest News

പ്രോസ്‌റ്റേറ്റ് കാന്‍സറും ലക്ഷണങ്ങളും

പ്രോസ്റ്റേറ്റ് കാന്‍സര്‍ : പുരുഷന്മാരില്‍ കാണപ്പെടുന്ന നാല് പ്രധാന കാന്‍സറുകളില്‍ ഒന്നാണ് പ്രോസ്റ്റേറ്റ് കാന്‍സര്‍. പുരുഷന്റെ പ്രത്യുത്പാദന വ്യൂഹത്തിലെ പ്രധാന അവയവമാണ് പ്രോസ്റ്റേറ്റ് ഗ്രന്ഥി. 65 വയസ്സിനുമുകളില്‍ പ്രായമുള്ളവരിലാണ് പ്രോസ്റ്റേറ്റ് കാന്‍സര്‍ കൂടുതലായി കണ്ടിരുന്നതെങ്കിലും ഇപ്പോള്‍ 50-60 വയസ്സുള്ളവരിലും കണ്ടുവരുന്നുണ്ട്. മൂത്രസഞ്ചിയുടെ താഴെ, മലാശയത്തിനു മുന്നിലാണിത് സ്ഥിതിചെയ്യുന്നത്. ഈ ഗ്രന്ഥി സെമിനല്‍ ദ്രാവകം ഉത്പാദിപ്പിക്കുകയും പുരുഷ ബീജത്തിന്റെ ശരിയായ പ്രവര്‍ത്തനത്തിന് സഹായിക്കുകയും ചെയ്യുന്നു.

പുരുഷന്റെ പ്രത്യുത്പാദന വ്യൂഹത്തിലെ പ്രധാന അവയവമായതിനാല്‍ പ്രോസ്റ്റേറ്റ് ഗ്രന്ഥിയില്‍ കാന്‍സര്‍ വരാനുള്ള സാധ്യത കൂടുതലാണ്. ഭൂരിഭാഗം പ്രോസ്റ്റേറ്റ് കാന്‍സറും ഗ്രന്ഥിയുടെ ബാഹ്യഭാഗത്ത് വരുന്നതിനാല്‍ തുടക്കത്തില്‍ ലക്ഷണങ്ങള്‍ കാണിക്കണമെന്നില്ല. ചിലയിനം പ്രോസ്റ്റേറ്റ് കാന്‍സറുകളാകട്ടെ പ്രത്യേകിച്ച് ലക്ഷണങ്ങള്‍ ഒന്നും കാണിക്കാതെ നിലനില്‍ക്കാം. മൂത്ര തടസ്സം, എരിച്ചില്‍, മൂത്രം കൂടെക്കൂടെ പോകുക, അണുബാധ, രക്തത്തിന്റെ അംശം
നട്ടെല്ലിനും മറ്റ് അസ്ഥികള്‍ക്കുമുള്ള വേദന, വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലാവുക തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍. നേരത്തെ കണ്ടെത്തിയാല്‍ പൂര്‍ണമായും ചികിത്സ കൊണ്ട് ഫലം ലഭിക്കുന്ന രോഗം കൂടിയാണിത

shortlink

Related Articles

Post Your Comments

Related Articles


Back to top button