USALatest NewsNews

സ്തനങ്ങളുടെ അസാമാന്യ വലിപ്പം; ആൺകുട്ടികൾ എപ്പോഴും തുറിച്ചു നോക്കി; കടുത്ത വേദന മൂലം ശസ്ത്രക്രിയയ്ക്ക് പിരിവ് ചോദിച്ച് യുവതി

ന്യൂയോർക്ക്: സൗന്ദര്യത്തിന്റെ ഒരു അടയാളമെന്ന നിലയ്ക്കാണ് പൊതുവേ, സ്തനങ്ങളെ കണക്കാക്കുന്നത്. വലിയ സ്തനങ്ങളാണെങ്കില്‍ അത്രയും നല്ലത് എന്ന കാഴ്ചപ്പാട് പോലുമുണ്ട്. എന്നാൽ സ്തനങ്ങളുടെ അസാമാന്യ വലിപ്പം കാരണം കടുത്ത വേദനയും ആരോഗ്യ പ്രശ്‍നങ്ങളും നേരിടുന്ന യുവതി ശസ്ത്രക്രിയയ്ക്ക് പിരിവു ചോദിച്ചിരിക്കുകയാണ്. പത്ത് വയസുള്ളപ്പോഴാണ് ഡാനിയെലേ സലിവന്‍ ആദ്യമായി തന്റെ സ്തനങ്ങളുടെ വലിപ്പത്തെക്കുറിച്ച് ബോധവതിയാകുന്നത്. ക്ലാസിലെ കൂട്ടുകാരികള്‍ വരെ അതെക്കുറിച്ച് ചര്‍ച്ച ചെയ്തതോടെയാണ് ഡാനിയേലേ തനിക്ക് മാത്രമുള്ള പ്രത്യേകത ശ്രദ്ധിക്കുന്നത്. ആണ്‍കുട്ടികളാകട്ടെ എപ്പോഴും തുറിച്ചുനോക്കുകയും കമന്റടിക്കുകയും ചെയ്തുകൊണ്ടിരുന്നു.

സ്തനങ്ങളുടെ വലിപ്പം കാരണം ശാരീരികമായ വിഷമതകള്‍ക്ക് പുറമേ സാമൂഹികമായ പ്രശ്‌നങ്ങളും അവര്‍ക്ക് തിരിച്ചടിയായി. എവിടെ പോയാലും തുറിച്ചുനോട്ടങ്ങള്‍ തന്നെ. സാധാരണനിലയില്‍ സ്ത്രീകള്‍ തെരഞ്ഞെടുക്കുന്ന വസ്ത്രങ്ങളൊന്നും ധരിക്കാനാകില്ല. എന്നാൽ, ഈ വിഷമതകള്‍ക്കിടയിലും ഡാനിയേലെ വിവാഹിതയായി. രണ്ട് കുഞ്ഞുങ്ങളുടെ അമ്മയുമായി. ഇപ്പോള്‍ ഇരുപത്തിയൊമ്പത് വയസാണിവര്‍ക്ക്. ഭര്‍ത്താവിനും കുഞ്ഞുങ്ങള്‍ക്കുമൊപ്പം ഇംഗ്ലണ്ടിലെ നോര്‍ത്ത് യോര്‍ക് ഷയറില്‍ കഴിയുന്നു. പ്രായം കൂടുന്നതിന് അനുസരിച്ച് സ്തനങ്ങള്‍ കൊണ്ടുള്ള ബുദ്ധിമുട്ടുകളും വര്‍ധിച്ചതേയുള്ളൂ.

‘രാവിലെ ഉണരുമ്പോള്‍ മുതല്‍ രാത്രി ഉറങ്ങുന്നത് വരെ എനിക്ക് പുറവും കഴുത്തുമെല്ലാം വേദനിക്കും. പതിനഞ്ച് മിനുറ്റ് കഷ്ടി അടുപ്പിച്ച് നടക്കാനാകില്ല. അപ്പോഴേക്കും വേദന കൊണ്ട് ഇരുന്ന് പോകും. നേരാംവണ്ണം ഒരു വസ്ത്രം പോലും ധരിക്കാനാകില്ല. അയഞ്ഞ ടീ ഷര്‍ട്ടുകളോ, ഭര്‍ത്താവിന്റെ ടോപ്പുകളോ ഒക്കെയാണ് മിക്കവാറും ധരിക്കുക. ശാരീരികമായ വിഷമതകള്‍ക്കൊപ്പം തന്നെ ഞാനനുഭവിക്കുന്ന മാനസികവിഷമതകളും ഏറെയാണ്..’- ഡാനിയേലെ പറയുന്നു.

ALSO READ: പോൺ വീഡിയോകൾ ശബ്ദം കേട്ട് ആസ്വദിക്കാൻ കഴിയുന്നില്ല; അശ്ലീല സൈറ്റുകളിൽ സബ്ടൈറ്റിൽ നിർബന്ധമാക്കണം; പോണ്‍ സൈറ്റുകള്‍ക്കെതിരെ കേൾവി ശക്തിയില്ലാത്ത യുവാവിന്റെ പരാതി

കുറച്ചു ദിവസങ്ങൾക്കു മുമ്പ് തന്റെ രണ്ടു സ്തനങ്ങളില്‍ ചെറിയ പൊട്ടലുകളും മുറിവുകളുമെല്ലാം കണ്ടുതുടങ്ങി. ഇത് ഉണ്ടായിരുന്ന ദുരവസ്ഥയുടെ ആക്കം വര്‍ധിപ്പിച്ചു. ഇതിനിടെ ശരീരവണ്ണം കുറയ്ക്കാന്‍ ഒരു ശ്രമവും ഡാനിയേലെ നടത്തി. എന്നാല്‍ ആകെ വണ്ണം കുറയുന്നതല്ലാതെ സ്തനങ്ങളുടെ വലിപ്പം കുറഞ്ഞില്ല. കോസ്‌മെറ്റിക് സര്‍ജന്‍ പറയുന്നത് ശസ്ത്രക്രിയയിലൂടെ സ്തനങ്ങളുടെ വലിപ്പം കുറയ്ക്കാനാകുമെന്നാണ്. അതിലൂടെ മറ്റ് ബുദ്ധിമുട്ടുകളും കുറയ്ക്കാം. ആദ്യമെല്ലാം ശസ്ത്രക്രിയ വേണ്ടെന്ന് വച്ചിരുന്ന ഡാനിയേലെ ഇപ്പോള്‍ അതിന് തയ്യാറായിരിക്കുകയാണ്. എന്നാല്‍ കനത്ത തുകയാണ് ശസ്ത്രക്രിയയ്ക്ക് വേണ്ടിവരുന്നത്. അത്രയും പണം ഇല്ലാത്തതിനാല്‍ സഹായിക്കാന്‍ മനസുള്ളവരോട് സഹായമഭ്യര്‍ത്ഥിക്കുകയാണ് ഡാനിയേലെയും കുടുംബവും.

shortlink

Related Articles

Post Your Comments

Related Articles


Back to top button