Latest NewsKeralaIndiaNews

പൗരത്വ നിയമ ഭേദഗതി: നിയമം ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഒരുകൂട്ടം ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും; പിണറായി സർക്കാരിന്റെ സൂട്ട് ഹർജി പരിഗണനയിലില്ല

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതി ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഒരുകൂട്ടം ഹര്‍ജികള്‍ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. എന്നാൽ പിണറായി സർക്കാരിന്റെ സൂട്ട് ഹർജി ഇന്ന് പരിഗണിക്കില്ലെന്നാണ് ലഭിക്കുന്ന വിവരം. മുസ്‌ലിം ലീഗ് ഉള്‍പ്പെടെ സമര്‍പ്പിച്ച ഹര്‍ജികള്‍ കോടതി ഇന്ന് പരിഗണിക്കും. നേരത്തെ കേസ് പരിഗണിച്ച സുപ്രീംകോടതി, കേന്ദ്ര സര്‍ക്കാര്‍ നടപടി സ്‌റ്റേ ചെയ്യാന്‍ വിസമ്മതിക്കുകയും കേസ് വീണ്ടും പരിഗണിക്കുന്നത് ജനുവരി 22ലേക്ക് മാറ്റിവെക്കുകയുമായിരുന്നു.

പൗരത്വ നിയമ ഭേദഗതിക്കെതിരെ 133 ഹര്‍ജികളാണ് സുപ്രീംകോടതിയുടെ പരിഗണനയില്‍ ഉള്ളത്. കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധം തുടരുന്ന പശ്ചാത്തലത്തില്‍ കോടതിയില്‍നിന്ന് നിര്‍ണായക ഇടപെടല്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഹർജിക്കാർ. ഹര്‍ജിക്കാര്‍ ഉന്നയിച്ച ആക്ഷേപങ്ങളിന്മേല്‍ കേന്ദ്ര സര്‍ക്കാറിനോട് നിലപാട് അറിയിക്കാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. ഇന്ന് കേസ് പരിഗണിക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കുമെന്നാണ് സൂചന.

ലീഗ് എം.പിമാരായ പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീര്‍, പി.വി അബ്ദുല്‍ വഹാബ്, നവാസ് കനി എന്നിവര്‍ സംയുക്തമായി സമര്‍പ്പിച്ച റിട്ട് ഹര്‍ജിയും കേരള സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയും ഇതില്‍ ഉള്‍പ്പെടും. വടക്കുകിഴക്കന്‍ സംസ്ഥനങ്ങളെ പ്രതിനിധീകരിച്ച് ആള്‍ അസം സ്റ്റുഡന്റ്‌സ് യൂണിയന്‍, അസം ഗണ പരിഷത്ത്, അസം പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി എന്നിവയും അസം അഭിഭാഷക സംഘടനയും ഹര്‍ജി നല്‍കിയിട്ടുണ്ട്.

14ാം അനുഛേദം അനുസരിച്ച് ഭരണഘടന ഉറപ്പുനല്‍കുന്ന തുല്യതക്കുള്ള അവകാശത്തിന്റെ ലംഘനമാണ് കേന്ദ്ര സര്‍ക്കാര്‍ നടപടിയെന്നും പൗരത്വം അനുവദിക്കുന്നതിന് മതം അടിസ്ഥാനമാക്കുന്നത് ഗുരുതരമായ പ്രത്യാഘാതം സൃഷ്ടിക്കുമെന്നുമുള്ള നിലപാടാണ് മുസ്്‌ലിംലീഗ് ഉള്‍പ്പെടെയുള്ള കക്ഷികള്‍ ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്നത്.

ALSO READ: മുസ്‌‌ലിം ലീഗ് ഉള്ളതുകൊണ്ടാണ് കേരളത്തില്‍ മുസ്‌‌‍ലിം തീവ്രവാദം വളരാത്തതെന്ന് നടന്‍ ജോയ് മാത്യു

കേന്ദ്ര സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്തുള്ള ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയില്‍ ഇരിക്കെ, വിവാദ നിയമ ഭേദഗതി രാജ്യത്ത് പ്രാബല്യത്തില്‍ വരുത്തിക്കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ജനുവരി 10ന് വിജ്ഞാപനം പുറപ്പെടുവിക്കുകയും ഇതേതുടര്‍ന്ന് ലീഗ് വീണ്ടും സുപ്രീംകോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. കേന്ദ്ര വിജ്ഞാപനം റദ്ദാക്കണമെന്നാവ ശ്യപ്പെ ട്ട് സമര്‍പ്പിച്ച ഈ ഹര്‍ജിയും ഇന്ന് പരിഗണിക്കുന്നുണ്ട്.

കേസ് ഇന്ന് സുപ്രീംകോടതി പരിഗണിക്കാനിരിക്കെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയും നല്‍കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button