Latest NewsNewsIndia

ജനങ്ങള്‍ക്ക് തെറ്റായ വാഗ്ദാനങ്ങള്‍ നല്‍കുന്ന കാര്യത്തില്‍ കേജ്‌രിവാളിന് ഒന്നാംസ്ഥാനം നല്‍കണമെന്ന് അമിത് ഷാ

ന്യൂഡല്‍ഹി: ജനങ്ങള്‍ക്ക് തെറ്റായ വാഗ്ദാനങ്ങള്‍ നല്‍കുന്ന കാര്യത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് ഒന്നാംസ്ഥാനം നല്‍കണമെന്ന് വ്യക്തമാക്കി അമിത് ഷാ. പശ്ചിമ ഡല്‍ഹിയിലെ മട്ടിയാല നിയോജകമണ്ഡലത്തില്‍ നടന്ന പൊതുയോഗത്തില്‍ സംസാരിക്കുമ്പോഴാണ് അമിത് ഷാ ഇക്കാര്യം വ്യക്തമാക്കിയത്. അദ്ദേഹം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളെല്ലാം മറന്നു. നിങ്ങള്‍ നല്‍കിയ വാഗ്ദാനങ്ങള്‍ നിങ്ങള്‍ മറന്നു. അത് ഓര്‍മ്മിപ്പിക്കുകയാണ്. എന്നാല്‍ അക്കാര്യം ഡല്‍ഹിയിലെ ജനങ്ങളോ ബി.ജെ.പി പ്രവര്‍ത്തകരോ മറന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read also: പൗരത്വബിൽ ; മോഹന്‍ലാല്‍ ഇനിയെങ്കിലും പ്രതികരിക്കണമെന്ന് ആവശ്യപ്പെട്ട് സംവിധായകന്‍ ആലപ്പി അഷ്റഫ്

അണ്ണാ ഹസാരെയുടെ സഹായത്തോടെയാണ് നിങ്ങള്‍ മുഖ്യമന്ത്രിയായത്. എന്നാല്‍ ലോക് പാലിനായി ഒരു നിയമം കൊണ്ടുവരാന്‍ നിങ്ങള്‍ക്ക് കഴിഞ്ഞില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി നിയമം കൊണ്ടുവന്നപ്പോള്‍ നിങ്ങള്‍ ഇവിടെ നടപ്പാക്കിയിട്ടില്ലെന്നും അമിത് ഷാ ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button