സ്പെഷ്യല്‍

ബജറ്റ് സമ്മേളനം, 30 – ന് സർവകക്ഷിയോഗം വിളിക്കും

ന്യൂഡൽഹി: പാർലമെന്റിന്റെ ബജറ്റ്സമ്മേളനം 31-നു തുടങ്ങും. രണ്ടാം മോദി സർക്കാരിന്‍റെ രണ്ടാം ബജറ്റാണ് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കാൻ പോകുന്നത്. പൗരത്വ നിയമത്തിലടക്കം പ്രതിപക്ഷം ഇടഞ്ഞ് നിൽക്കുന്ന സമയമായതിനാൽ സമ്മേളനം സുഗമമായി നടത്തുന്നതിനു സഹകരണം തേടി സർക്കാർ 30-നു സർവകക്ഷി യോഗം വിളിച്ചേക്കും.പൗരത്വനിയമഭേദഗതിക്കെതിരായ പ്രതിഷേധം, എൻ.പി.ആർ, എൻ.ആർ.സി. വിഷയങ്ങൾ, ജമ്മുകശ്മീർ, സാമ്പത്തിക പ്രതിസന്ധി തുടങ്ങിയ വിഷയങ്ങളുടെ പശ്ചാത്തലത്തിലാണ് ഇപ്രാവശ്യത്തെ സമ്മേളനം എന്ന പ്രത്യേകതയുമുണ്ട്.

31-നു രാഷ്ട്രപതി ഇരുസഭകളെയും അഭിസംബോധന ചെയ്യും. രാഷ്ട്രപതിയുടെ പ്രസംഗം പ്രതിപക്ഷം ബഹിഷ്കരിക്കാനുള്ള സാധ്യതയുണ്ട്. സമ്മേളനത്തിൽ പൊതുനിലപാട് സ്വീകരിക്കാൻ പ്രതിപക്ഷപാർട്ടികളും പ്രത്യേകയോഗം ചേരുന്നുണ്ട്. ഫെബ്രുവരി ഒന്നിനു ശനിയാഴ്ചയാണ് പൊതുബജറ്റ്. ആദ്യഘട്ട സമ്മേളനം 11-നു കഴിയും. തുടർന്ന് വിവിധ പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റികൾ യോഗം ചേർന്ന് ബജറ്റ് നിർദേശങ്ങൾ ചർച്ച ചെയ്യും. രണ്ടാംഘട്ട സമ്മേളനം മാർച്ച് രണ്ടിന് തുടങ്ങി ഏപ്രിൽ മൂന്നിന് അവസാനിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button