Latest NewsNewsInternational

അത് സംഭവിച്ചാൽ അടിവസ്ത്രമിട്ട് വേദിയിലെത്തും; വ്യത്യസ്‌ത വാഗ്‌ദാനവുമായി പോപ് ഗായിക കാമില

ആരാധകര്‍ക്ക് വ്യത്യസ്ത വാഗ്ദാനവുമായി പോപ് ഗായിക കാമില കബെല്ലൊയും കാമുകനായ ഷോണ്‍ മെന്റസും രംഗത്ത് . തങ്ങൾ ഗ്രാമി അവാര്‍ഡിന് അര്‍ഹരായാല്‍ അടിവസ്ത്രമിട്ട് വേദിയിലെത്തുമെന്നാണ് കാമില അറിയിച്ചത്. ഇരുവർക്കും ഗ്രാമി അവാര്‍ഡിനുള്ള നോമിനേഷന്‍ ലഭിച്ചിരുന്നു. ബെസ്റ്റ് പോപ് ഡുവോ/ ഗ്രൂപ്പ് പെര്‍ഫോമന്‍സ് കാറ്റഗറിയിലാണ് ഇരുവര്‍ക്കും നോമിനേഷൻ ലഭിച്ചത്.

Read also: കരസേനയിൽ എൻസിസിക്കാർക്ക് അവസരം : അപേക്ഷ ക്ഷണിച്ചു

ഗ്രാമി അവാര്‍ഡ‌് ഞങ്ങള്‍ക്ക് ലഭിച്ചാല്‍ 2017 ല്‍ വണ്‍ പൈലറ്റ് ടീം ടെയ്ലര്‍ ജോസഫും ജോഷ് ഡണും ചെയ്തത് പോലെ സ്റ്റേജില്‍ അടിവസ്ത്രവുമിട്ട് ഞങ്ങളെത്തും’ എന്നാണ് കാമില പറഞ്ഞത്. എന്നാല്‍ പിന്നീട് താന്‍ തമാശ പറഞ്ഞതാണെന്നും അങ്ങനെ സംഭവിക്കണമെങ്കില്‍ താന്‍ ഇപ്പോഴേ വര്‍ക്കൗട്ട് നടത്തേണ്ടി വരുമെന്നും കാമില കൂട്ടിച്ചേർത്തു.

shortlink

Post Your Comments


Back to top button