Latest NewsNewsIndia

തൊഴിലാളികളുടെ കുടിലുകൾ പൊളിച്ചു മാറ്റി; നഗരസഭയെയും പൊലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

ബെംഗളൂരു: തൊഴിലാളികളുടെ കുടിലുകൾ പൊളിച്ചു മാറ്റിയ നടപടിയിൽ നഗരസഭയെയും പൊലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. കയ്യേറ്റം ഒഴിപ്പിക്കുന്നതിന്റെ പേരിൽ കർണാടകയിലാണ് തൊഴിലാളികളുടെ കുടിലുകൾ പൊളിച്ചു മാറ്റിയത്. ഒഴിപ്പിക്കൽ താത്കാലികമായി നിർത്തി വയ്ക്കാനും വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ നഗരസഭയ്ക്കും പൊലീസിനും നിർദേശം നൽകി.

കുടിലുകൾ ഒഴിപ്പിക്കുന്നതു സംബന്ധിച്ച റിപ്പോർട്ട് തയാറാക്കിയ ജോയിന്റ് കമ്മിഷണർ, ചീഫ് എൻജിനീയർ എന്നിവർക്ക് എതിരെ അന്വേഷണം നടത്താൻ നഗരസഭ ഉത്തരവിട്ടു. സന്നദ്ധ സംഘടനയായ പീപ്പിൾസ് യൂണിയൻ ഫോർ സിവിൽ ലിബർട്ടീസ് (പിയുസിഎൽ) ആണു ഹർജി നൽകിയത്.

ഇതിനിടെ, ബംഗ്ലദേശികളെന്ന് ആരോപിച്ച് കസ്റ്റഡിയിലെടുത്തവരോട് ഇന്ത്യക്കാരെന്നു തെളിയിക്കാൻ ദേശീയഗാനം ആലപിക്കാൻ നിർദേശിച്ചതായി ആരോപണം. കുട്ടി ഉൾപ്പെടെ 4 പേരെയാണു നഗരത്തിലെ ഒരു ചേരിയിൽ നിന്നു കസ്റ്റഡിയിലെടുത്തത്. ബംഗാളിൽ നിന്നുള്ളവരാണെന്നു തെളിയിക്കുന്ന രേഖകൾ ഹാജരാക്കിയിട്ടും പൊലീസ് ഗൗനിച്ചില്ലെന്നു പറയുന്നു. അഭിഭാഷകർ ഇടപെട്ടാണു നാലു പേരെയും പിന്നീടു വിട്ടയച്ചത്.

ALSO READ: വയനാട് ജില്ലയിലെ മാവോയിസ്റ്റ് സാന്നിധ്യം: ആദിവാസികോളനികള്‍ കേന്ദ്രീകരിച്ചുള്ള വികസന പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ നീക്കവുമായി ജില്ലാ ഭരണകൂടം

മറ്റൊരു സംഭവത്തിൽ നഗരത്തിൽ അനധികൃതമായി തങ്ങിയ 3 അംഗ ബംഗ്ലാദേശി കുടുംബത്തെ അറസ്റ്റ് ചെയ്തു. വ്യാജ രേഖ ഉപയോഗിച്ച സംഘടിപ്പിച്ച ആധാറും തിരിച്ചറിയൽ കാർഡും ഉപയോഗിച്ച് കുടുംബം 2 വർഷമായി നഗരത്തിൽ ജോലി ചെയ്തിരുന്നതായും പൊലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button