Latest NewsIndia

ആനത്താരകള്‍ സംരക്ഷിക്കണം, അനധികൃത റിസോര്‍ട്ടുകള്‍ പൊളിക്കണമെന്ന് സുപ്രീം കോടതി

മേഖലയെ ആന ഇടനാഴിയായി പ്രഖ്യാപിച്ചു, മേഖലയിലെ ആനത്താരകളില്‍ 800-ല്‍ അധികം കെട്ടിടങ്ങളും റിസോര്‍ട്ടുകളും ഉണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ന്യൂഡല്‍ഹി: നീലഗിരി താഴ്‌വരകളില്‍ ഊട്ടി-മസനഗുഡി റൂട്ടിലെ ആനത്താരകള്‍ സംരക്ഷിക്കണമെന്നു സുപ്രീം കോടതി. പശ്‌ചിമ-പൂര്‍വ ഘട്ടങ്ങളിലേക്ക്‌ ആനകള്‍ സഞ്ചരിക്കുന്ന താരകള്‍ തടഞ്ഞു നിര്‍മിച്ചിട്ടുള്ള അനധികൃത കെട്ടിടങ്ങളും റിസോര്‍ട്ടുകളും ഉടന്‍ പൊളിച്ചുനീക്കാന്‍ ചീഫ്‌ ജസ്‌റ്റിസ്‌ എസ്‌.എ. ബോബ്‌ഡെ ഉത്തരവിട്ടു.മേഖലയെ ആന ഇടനാഴിയായി പ്രഖ്യാപിച്ചു തമിഴ്‌നാട്‌ സര്‍ക്കാര്‍ 2010-ല്‍ പുറപ്പെടുവിപ്പിച്ച ഉത്തരവ്‌ കോടതി ശരിവച്ചു.

അമിക്കസ്‌ ക്യൂറി എ.ഡി.എന്‍. റാവു സമര്‍പ്പിച്ച റിപ്പോര്‍ട്ട്‌ പരിഗണിക്കവെയാണ്‌ കോടതിയുടെ സുപ്രധാന ഉത്തരവ്‌.മേഖലയിലെ ആനത്താരകളില്‍ 800-ല്‍ അധികം കെട്ടിടങ്ങളും റിസോര്‍ട്ടുകളും ഉണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ കെട്ടിടങ്ങളുടെ പട്ടിക തിരിച്ചു കണക്കെടുക്കാനും പൊളിക്കല്‍ നടപടികള്‍ ആരംഭിക്കാനും നീലഗിരി ജില്ലാ കലക്‌ടര്‍ക്കു കോടതി നിര്‍ദേശം നല്‍കി. വിനോദസഞ്ചാര മേഖലകളായ മസനഗുഡി, ഊട്ടി തുടങ്ങിയ പ്രദേശങ്ങളിലേക്കുള്ള റോഡുകള്‍ കടന്നുപോകുന്നത്‌ ഇതിലൂടെയാണ്‌.

വ്യാഴം ജാതകത്തിൽ അനുകൂലസ്ഥാനത്താണെങ്കിൽ സർവകാര്യ വിജയം കൈവരിക്കാം

സുപ്രീം കോടതി വിധയുടെ പശ്‌ചാത്തലത്തില്‍ ഈ റോഡുകളിലൂടെയുള്ള രാത്രി ഗതാഗതത്തിനും വിലക്കു വന്നേക്കും.വന്യജീവികളുടെ ആവാസ വ്യവസ്‌ഥയ്‌ക്കു കോട്ടം ഉണ്ടാക്കരുതെന്നും അല്ലാതെതന്നെ വേട്ടയും മറ്റും നിമിത്തം പല ജീവികളും വംശനാശം നേരിടുകയാണെന്നും ചീഫ്‌ ജസ്‌റ്റിസ്‌ പറഞ്ഞു.മുതുമല ദേശീയോദ്യാനത്തോടു ചേര്‍ന്ന്‌ ഒന്നര കിലോമീറ്റര്‍ വിസ്‌തീര്‍ണത്തിലും 22.64 കിലോമീറ്റര്‍ നീളത്തിലുമുള്ള പ്രദേശത്തെയാണ്‌ ആന ഇടനാഴിയായി പ്രഖ്യാപിച്ചത്‌.

shortlink

Related Articles

Post Your Comments

Related Articles


Back to top button