Latest NewsCricketNewsSports

ന്യൂസിലാന്‍ഡ് മണ്ണിലെ നാണക്കേട് മാറ്റാന്‍ ഇന്ത്യ നാളെ ഇറങ്ങും

ഓക്ലന്‍ഡ്: ഇന്ത്യ-ന്യൂസിലന്‍ഡ് ട്വന്റി20 പരമ്പരയ്ക്ക് നാളെ തുടക്കമാകും. പരമ്പരയില്‍ അഞ്ച് ട്വന്റി20 യാണുള്ളത്. ഇന്ത്യന്‍ സമയം 12.20നാണ് കളി ആരംഭിക്കുക. ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പര ജയിച്ച ആത്മവിശ്വാസത്തിലാണ് വിരാട് കോഹ്ലിയും സംഘവും ഇറങ്ങുന്നത്. ഇന്ത്യ ഇതുവരെ തങ്ങളുടെ മണ്ണില്‍ ട്വന്റി20 പരമ്പര നേടിയിട്ടില്ല എന്നതിന്റെ ആത്മ വിശ്വസത്തില്‍ ആണ് ന്യൂസിലാന്‍ഡ് ഇറങ്ങുന്നത്. പരിക്കേറ്റ ഓപ്പണര്‍ ശിഖര്‍ ധവാന് പകരം മലയാളിതാരം സഞ്ജു സാംസണ്‍ ഇന്ത്യന്‍ സ്‌ക്വാഡിലുണ്ട്.

കഴിഞ്ഞ വര്‍ഷം ഇന്ത്യ ന്യൂസിലാന്‍ഡ് സന്ദര്‍ശനം നടത്തിയപ്പോള്‍ അഞ്ച് ഏകദിനങ്ങളുടെ പരമ്പര 4-1ന് ഇന്ത്യ വിജയിച്ചിരുന്നു. എന്നാല്‍ ട്വന്റി20 പരമ്പര 1-2ന് നഷ്ടപ്പെട്ടു. ന്യൂസിലന്‍ഡിനെതിരെ ട്വന്റി20യില്‍ ഇന്ത്യക്ക് മോശം റെക്കോര്‍ഡാണുള്ളത്. ഇതുവരെ 12 തവണ മുഖാമുഖം വന്നപ്പോള്‍ ന്യൂസിലന്‍ഡ് എട്ട് മത്സരങ്ങളില്‍ ജയിച്ചപ്പോള്‍ ഇന്ത്യക്ക് മൂന്നെണ്ണത്തില്‍ മാത്രമേ വിജയിക്കാന്‍ സാധിച്ചുള്ളൂ. ന്യൂസിലന്‍ഡില്‍ ഇന്ത്യക്ക് ഇതുവരെ ട്വന്റി20 പരമ്പര നേടാന്‍ ആയിട്ടില്ല. നായകന്‍ കൊഹ്ലിയുടെയും പേസ് ബൗളര്‍ ബുംമ്രയുടേയും ആദ്യ ന്യൂസിലാന്‍ഡ് പര്യടനമാണ് ഇത്

ഇന്ത്യന്‍ സ്‌ക്വാഡ് ; വിരാട് കോലി(നായകന്‍), രോഹിത് ശര്‍മ്മ, സഞ്ജു സാംസണ്‍, ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, വാഷിംഗ്ടണ്‍ സുന്ദര്‍, രവീന്ദ്ര ജഡേജ, ശിവം ദുബെ, ലോകേഷ് രാഹുല്‍, ഋഷഭ് പന്ത്, കുല്‍ദീപ് യാദവ്, യുസ്വേന്ദ്ര ചാഹല്‍, ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, നവ്ദീപ് സെയ്നി, ശാര്‍ദുല്‍ ഠാക്കൂര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button