Jobs & Vacancies

വനഗവേഷണ സ്ഥാപനത്തിൽ ഒഴിവുകൾ

പീച്ചി കേരള വനഗവേഷണസ്ഥാപനത്തിൽ സീനിയർ കൺസൾറ്റന്റ്, പ്രൊജക്ട് ഫെല്ലോ എന്നീ തസ്തികളിൽ താൽക്കാലിക നിയമനം നടത്തുന്നു. ഫോറസ്ട്രി അല്ലെങ്കിൽ ബോട്ടണിയിൽ പിഎച്ച്ഡിയാണ് സീനിയർ കൺസൾറ്റന്റിന്റെ യോഗ്യത. എംഎസ്‌സി ബോട്ടണിയാണ് പ്രൊജക്ട് ഫെല്ലോയുടെ യോഗ്യത. പ്രായം 2020 ജനുവരി ഒന്നിന് 36 വയസ്സ് കവിയരുത്. പിന്നോക്ക വിഭാഗക്കാർക്ക് നിയമാനുസൃത ഇളവ് ലഭിക്കും. താൽപര്യമുളളവർ അസ്സൽ സർട്ടിഫിക്കറ്റ് സഹിതം ജനുവരി 28 രാവിലെ പത്തിന് പീച്ചി ഓഫീസിൽ അഭിമുഖത്തിന് എത്തണം. ഫോൺ: 0487 2690100.

shortlink

Related Articles

Post Your Comments

Related Articles


Back to top button