Latest NewsFootballNewsSports

ഗോളടിച്ച് തുടര്‍ന്ന് ക്രിസ്റ്റിയാനോ ; വിജയത്തോടെ യുവന്റസ് കോപ്പ ഇറ്റാലിയ സെമിയില്‍

കോപ്പ ഇറ്റാലിയയില്‍ കരുത്തരായ യുവന്റസ് റോമയെ പരാജയപ്പെടുത്തി. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് യുവന്റസ് റോമയെ കീഴ്‌പ്പെടുത്തിയത്. ആദ്യ പകുതിയില്‍ തന്നെ യുവന്റസ് മൂന്ന് ഗോളുകളും അടിച്ചു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, റോഡ്രിഗോ ബെന്റങ്കൂര്‍,ലിയണാര്‍ഡോ ബൊണൂചി എന്നിവരാണ് യുവന്റസിന്റെ സ്‌കോറര്‍മാര്‍.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഗോളിലൂടെയാണ് യുവന്റസ് വിജയക്കുതിപ്പിന് തുടക്കം കുറിച്ചത്. ഏറെ വൈകാതെ യുവന്റസിന്റെ കൗണ്ടര്‍ അറ്റാക്കിലൂടെ റോഡ്രിഗോയുടെ വക രണ്ടാം ഗോളും പിറന്നു. ആദ്യ പകുതി അവസാനിക്കനിരിക്കെ ഡഗ്ലസ് കോസ്റ്റയുടെ ക്രോസ് ഹെഡ് ചെയ്ത് ബൊണൂചി പട്ടിക പൂര്‍ത്തിയാക്കി. ബഫണിന്റെ സെല്‍ഫ് ഗോളിലാണ് യുവന്റസ് ഒരു ഗോള്‍ വഴങ്ങിയത്. 2020ലെ റൊണാള്‍ഡോയുടെ നാലാം മത്സരത്തിലെ ഏഴാം ഗോളാണിത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button