KeralaLatest NewsNews

ഒടുവില്‍ മലപ്പുറത്തെ ആരോഗ്യപ്രവര്‍ത്തകരും ലക്ഷ്യം കണ്ടു ; മൂന്ന് ദിവസം കൊണ്ട് പോളിയോ തുള്ളിമരുന്ന് നല്‍കിയത് 91 ശതമാനം കുട്ടികള്‍ക്ക്

മലപ്പുറം: ~ഒടുവില്‍ മലപ്പുറത്തെ ആരോഗ്യപ്രവര്‍ത്തകരും ലക്ഷ്യം കണ്ടു. മൂന്ന് ദിവസം കൊണ്ട് ഇതുവരെ 91 ശതമാനം കുട്ടികള്‍ക്ക് പോളിയോ തുള്ളി മരുന്നുകള്‍ നല്‍കാനായിയെന്ന് ആരോഗ്യവകുപ്പിന്റെ കണക്ക്. 450415 കുട്ടികളാണ് അഞ്ച് വയസിന് താഴെയുള്ളത് ഇവരില്‍ 4,08,360 കുട്ടികള്‍ക്ക് പോളിയോ തുള്ളി മരുന്നുകള്‍ നല്‍കാനായി എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

മൂന്ന് ദിവസം കൊണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ കയറി ഇറങ്ങിയത്. ജനുവരി 19ന് പോളിയോദിനത്തില്‍ ബൂത്തുകള്‍ കേന്ദ്രീകരിച്ച് പോളിയോ മരുന്ന് വിതരണം ചെയ്തിരുന്നെങ്കിലും 54 ശതമാനം കുട്ടികള്‍ക്ക് മാത്രമാണ് അന്ന് മരുന്നുനല്‍കാന്‍ കഴിഞ്ഞിരുന്നത്. തുടര്‍ന്ന് ഇത് വലിയ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴിയൊരുക്കിയിരുന്നു. 20-നും 21-നും ബുധനാഴ്ചയും വീട് സന്ദര്‍ശനത്തിലൂടെ കുട്ടികള്‍ക്ക് മരുന്നു നല്‍കിയതോടെയാണ് 91 ശതമാനത്തിലേക്ക് എത്തിയത്. വ്യാഴാഴ്ചയും ജില്ലയില്‍ മരുന്നിന്റെ വിതരണം നടക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന പറഞ്ഞു. കുട്ടികളുടെ എണ്ണം കൂടുതലുള്ളതുകൊണ്ടാണ് രണ്ടുദിവസംകൂടി അധികം അനുവദിച്ചതെന്നും അവര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button