Latest NewsIndiaNews

സാങ്കേതിക തകരാർ, എൻസിസിയുടെ ചെറുവിമാനം റോഡിലിറങ്ങി, ലാൻഡിംങിനിടെ ചിറകും തകർന്നു

ന്യൂഡൽഹി : സാങ്കേതിക തകരാർ ഉണ്ടായതിനെ തുടര്‍ന്ന് സർദാർപൂർ ഗ്രാമത്തിലെ ഈസ്റ്റേൺപെരിഫറൽ എക്സ്പ്രസ് വേയിൽ അടിയന്തര ലാൻഡിങ് നടത്തി ചെറുവിമാനം. പൽവാലിനെയും ഹരിയാനയിലെ സോനിപത്തിനെയും ബന്ധിപ്പിക്കുന്ന റോഡിലാണ് വിമാനം ഇറങ്ങിയത്. രണ്ടു പേർക്ക് ഇരിക്കാവുന്ന സെനൈർ സിഎച്ച് 701 പരിശീലന വിമാനത്തിലാണു പ്രശ്നങ്ങളുണ്ടായത്. നാഷനൽ കേ‍ഡറ്റ്സ് കോർപ്സിന്റെ (എൻസിസി) വിമാനമാണിത്. ഇറങ്ങുന്നതിനിടെ വിമാനത്തിന്റെ ഒരു ചിറക് ഒടിഞ്ഞു. വ്യോമസേനാ ഉദ്യോഗസ്ഥരെത്തിയാണ് പൈലറ്റുമാരെ രക്ഷപ്പെടുത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button