സ്പെഷ്യല്‍

മധ്യവർഗക്കാർക്ക് ആശ്വാസമാകുന്ന രീതിയിലുള്ള നികുതിയിളവ് ബജറ്റിൽ ഉണ്ടായേക്കും

ദില്ലി: മധ്യവര്‍ഗക്കാര്‍ക്ക് ആശ്വാസമായി ഇത്തവണത്തെ ബജറ്റില്‍ ആദായ നികുതി കുറച്ചേക്കും. രണ്ടര ലക്ഷം മുതല്‍ ഏഴുലക്ഷം രൂപവരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് അഞ്ച് ശതമാനമാകും നികുതിയെന്നാണ് റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നത്. നിലവില്‍ 2.5 ലക്ഷത്തിനും അഞ്ചുലക്ഷത്തിനും ഇടയില്‍ വരുമാനമുള്ളവര്‍ക്ക് അഞ്ച് ശതമാനമാണ് നികുതി ഈടാക്കിയിരുന്നത്.  5 ലക്ഷത്തിനും 10 ലക്ഷത്തിനും ഇടയില്‍ വരുമാനമുള്ളവര്‍ക്ക് നിലവില്‍ 20 ശതമാനമാണ് നികുതി. എന്നാല്‍ 7 ലക്ഷം മുതല്‍ 10 ലക്ഷംവരെ വരുമാനമുള്ളവര്‍ക്ക് നികുതി 10 ശതമാനമാക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. 10 ലക്ഷത്തിന് മുകളിലുള്ളവര്‍ക്ക് നിലവില്‍ 30 ശതമാനമാണ് നികുതി. 10 ലക്ഷത്തിനും 20 ലക്ഷത്തിനും ഇടയിലുള്ളവര്‍ക്ക് നികുതി 20 ശതമാനമായി കുറയുമെന്നും പറയുന്നു. പുതിയ നികുതി സ്ലാബുകള്‍ നിലവില്‍വരുന്നതോടെ 10 ലക്ഷം, 15 ലക്ഷം, 20 ലക്ഷം വാര്‍ഷികവരുമാനമുള്ളവര്‍ക്ക് കൂടുതല്‍തുക ലാഭിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button