Latest NewsNewsIndia

കേന്ദ്ര ബജറ്റ്-2020; ആദായ നികുതി പരിധി ഉയര്‍ത്തിയേക്കും

ഇത്തവണ കേന്ദ്ര ബജറ്റില്‍ കൂടുതല്‍ നിക്ഷേപം ഉണ്ടാക്കുന്നതിനായി കോര്‍പ്പറേറ്റ് നികുതി കുറച്ചതിനു സമാനമായ നടപടികള്‍ ഇത്തവണ ബജറ്റില്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് നികുതി ദായകര്‍. ആദായ നികുതി പരിധി ഉയര്‍ത്തുമെന്നും നികുതി സ്ലാബുകള്‍ പരിഷ്‌കരിച്ചേക്കും എന്നും പ്രതീക്ഷയുണ്ട്. കഴിഞ്ഞ ബജറ്റില്‍ നികുതിദായകര്‍ നികുതി ഇളവുകള്‍ പ്രതീക്ഷിച്ചിരുന്നെങ്കിലും കാര്യമായ ഇളവുകള്‍ ഉണ്ടായിരുന്നില്ല എന്നു മാത്രമല്ല നികുതി സ്ലാബുകള്‍ മാറ്റമില്ലാതെ നില നിര്‍ത്തുകയായിരുന്നു.

കോര്‍പ്പറേറ്റ് നികുതി ഇളവിന് സമാനമായ വ്യക്തിഗത ആദായ നികുതി ഇളവുകള്‍ പ്രതീക്ഷിച്ചിരിക്കുകയാണ് നികുതി ദായകര്‍. വ്യക്തിഗത ആദായ നികുതിയില്‍ ഇളവ് നല്‍കുന്നത് രാജ്യത്ത് ആളുകളുടെ കൈയില്‍ പണം എത്തുന്നതിനും ഉപഭോഗം വര്‍ധിയ്ക്കുന്നതിനും ഇടയാക്കും. അതുപോലെ വര്‍ഷങ്ങളായുള്ള നികുതി സ്ലാബുകള്‍ പരിഷ്‌ക്കരിക്കണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ബജറ്റില്‍ നികുതിദായകര്‍ കാര്യമായ ഇളവുകള്‍ നല്‍കാതെയും നികുതി സ്ലാബുകള്‍ മാറ്റമില്ലാതെ നില നിര്‍ത്തുകയായിരുന്നു. അത് മദ്ധ്യവര്‍ഗ്ഗക്കാരായ നികുതി ദായകരെ ഏറെ നിരാശപ്പെടുത്തിയിരുന്നു.

നിലവില്‍ 2.5 ലക്ഷംരൂപ മുതല്‍ 5 ലക്ഷം രൂപവരെ വരുമാനമുള്ളവര്‍ക്ക് അഞ്ചുശതമാനമാണ് നികുതി. 5-10 ലക്ഷത്തിനുള്ളിലുള്ളവര്‍ക്ക് 20 ശതമാനവും 10 ലക്ഷത്തിനുമുകളില്‍ 30 ശതമാനവുമാണ് നികുതി നിരക്ക്. ഈ പരിധി ഉയര്‍ത്തിയേക്കും എന്നാണ് സൂചന. 7 ലക്ഷം രൂപവരെ വാര്‍ഷിക വരുമാനമുള്ളവരില്‍ നിന്ന് 5 ശതമാനവും 7 മുതല്‍ 10 ലക്ഷം വരെ വരുമാനമുള്ളവരില്‍ നിന്ന് 10 ശതമാനവും നികുതി ഈടാക്കുന്നതുള്‍പ്പെടെയുള്ള പരിഷ്‌കാരങ്ങള്‍ പരിഗണനയില്‍ ഉണ്ടെന്നാണ് സൂചന. കഴിഞ്ഞ തവണത്തെ ബജറ്റില്‍ ആകെയുണ്ടായിരുന്ന ആശ്വാസം അഞ്ചു ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് നല്‍കിയ നികുതി ഇളവ് മാത്രമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button