Latest NewsIndia

‘മുസ്ലീങ്ങള്‍ക്ക്’ വേണമെങ്കിൽ എല്ലാം നശിപ്പിക്കാം; പ്രസ്താവനയിൽ മാപ്പ് പറയാതെ മുന്‍ അലിഗഢ് വിദ്യാര്‍ത്ഥി നേതാവ്

തങ്ങളുടെ ക്ഷമ പരീക്ഷിക്കരുത്. 1947 മുതല്‍ ക്ഷമിച്ചിരിക്കുകയാണ്. 

ലഖ്‌നൗ: മുസ്ലിങ്ങള്‍ക്ക് വേണമെങ്കിൽ രാജ്യം തന്നെ നശിപ്പിക്കാന്‍ സാധിക്കുമെന്ന് കൊലവിളിയുമായി അലീഗഢ് മുസ്ലിം സര്‍വ്വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ്. തന്റെ പ്രസ്താവനയിൽ ഫൈസുള്‍ ഹസന്‍ മാപ്പ് പറയാന്‍ വിസമ്മതിച്ചു. തങ്ങളുടെ ക്ഷമ പരീക്ഷിക്കരുത്. 1947 മുതല്‍ ക്ഷമിച്ചിരിക്കുകയാണ്.  എല്ലാം തന്നെ തങ്ങള്‍ ഇല്ലാതാക്കുമെന്നും ഫൈസുള്‍ ഹസ ന്‍ എന്ന യുവാവ് അറിയിക്കുകയായിരുന്നു.

സിആര്‍പിസി സെക്ഷന്‍ 153 എ പ്രകാരം ഫൈസുലിന് എതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നശിപ്പിക്കാന്‍ തീരുമാനിച്ചാല്‍ എന്തും നശിപ്പിക്കാന്‍ സാധിക്കുന്ന സമുദായത്തില്‍ നിന്നാണ് തന്റെ വരവെന്നാണ് ഫൈസുള്‍ പ്രസ്താവിച്ചത്. ‘ക്ഷമയുടെ പരിധി നിങ്ങള്‍ക്ക് കാണണമെങ്കില്‍ 1947 മുതല്‍ 2020 വരെ ഇന്ത്യന്‍ മുസ്ലീങ്ങള്‍ ക്ഷമയുടെ ഈ പരിധിയില്‍ നിന്നത് കാണാം.

ഞങ്ങള്‍ ഒരിക്കലും ഇന്ത്യയെ തകര്‍ക്കാന്‍ ശ്രമിച്ചില്ല, മറിച്ചായാല്‍ എല്ലാം നശിപ്പിക്കാന്‍ കഴിയുന്ന സമുദായത്തില്‍ നിന്നാണ് ഞങ്ങള്‍, ഒന്നും ബാക്കിവെയ്ക്കാതിരിക്കാനുള്ള രോഷമുണ്ട്’, പൗരത്വ നിയമത്തിന് എതിരായ പ്രതിഷേധങ്ങളില്‍ സംസാരിക്കവെ ഫൈസുല്‍ ഹസന്‍ പറഞ്ഞു.വാര്‍ത്ത ഏജന്‍സിയാണ് ഇതുസംബന്ധിച്ചുള്ള വീഡിയോയും റിപ്പോര്‍ട്ടും പുറത്തുവിട്ടത്. രാജ്യ വിരുദ്ധ പ്രസ്താവനയില്‍ ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തു.

1947 മുതല്‍ 2020 വരെ തങ്ങള്‍ ക്ഷമിച്ച്‌ ഇരിക്കുകയായിരുന്നു. എപ്പോള്‍ വേണമെങ്കിലും എന്തിനെയും തകര്‍ക്കും ഒന്നും ബാക്കിവെയ്ക്കില്ല. അലീഗഢില്‍ പൗരത്വ നിയമ ഭേദഗതിക്കെതെിരെ സംസാരിക്കവേയാണ് ഇക്കാര്യം അറിയിച്ചത്. കേന്ദ്ര സര്‍ക്കാരിനേയും, സിഎഎയ്‌ക്കെതിരെ നടത്തുന്ന പ്രതിഷേധത്തില്‍ പൊതു മുതല്‍ നശിപ്പിച്ചാല്‍ അവരുടെ സ്വത്തുവകകള്‍ ലേലം ചെയ്ത് ഈടാക്കുമെന്ന് യുപി മുഖ്യമന്ത്രി ആദിത്യനാഥ് പ്രസ്താവനയ്ക്കുമെതിരെയാണ് ഫൈസുള്‍ ഹസന്‍ ഇക്കാര്യം അറിയിച്ചത്.

സമൂഹ മാധ്യമങ്ങള്‍ ഉള്‍പ്പടെ ഇയാള്‍ക്കെതിരെ വ്യാപക പ്രതിഷേധം ഉയരുകയും മാപ്പ് പറയണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ താന്‍ മാപ്പ് പറയില്ലെന്നും ഹസന്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button