KeralaLatest NewsNews

കണ്ണൂരിൽ നാടൻ ബോംബുകൾ പിടിച്ചെടുത്തു

കണ്ണൂർ: നാടൻ ബോംബുകൾ പിടിച്ചെടുത്തു. കണ്ണൂരിൽ കൂത്തുപറമ്പിനു സമീപം കണ്ണവത്ത് കണ്ണാടിച്ചൽ പൂവ്വത്തൂർ ന്യൂഎൽപി സ്കൂളിന് സമീപത്ത് നിന്നും 9 നാടൻ ബോംബുകളാണ് കണ്ടെടുത്തത്. ഇരുമ്പ് ബക്കറ്റിൽ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് സൂക്ഷിച്ച നിലയിലായിരുന്നു ബോംബുകൾ പുതുതായി നിർമ്മിച്ചവയെന്നാണ് പ്രാഥമിക നിഗമനം. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

കണ്ണൂരിൽ നേരത്തെ സമാന രീതിയിൽ സ്ഫോടക വസ്തുക്കളും കണ്ടെടുത്തിരുന്നു. കണ്ണൂർ കോർപ്പറേഷന്‍റെ ഉപയോഗിക്കാത്ത മാലിന്യ സംസ്കരണ കേന്ദ്രത്തിൽ നിന്നാണ് അനധികൃതമായി സൂക്ഷിച്ചനിലയിൽ സൾഫറും ഉപ്പും വെടിമരുന്ന് നിറക്കാൻ ഉപയോഗിക്കുന്ന പൈപ്പുകളും അടങ്ങുന്ന സ്ഫോടക വസ്തുക്കൾ പിടിച്ചെടുത്തത്. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പോലീസ് പരിശോധന.

Also read : നവവധുവിനെ തട്ടിക്കൊണ്ട് പോയി ലൈംഗികമായി പീഡിപ്പിച്ചു, സംഭവം ഭർത്താവ് അറിയുന്നത് അഞ്ച് ദിവസങ്ങൾ കഴി‌ഞ്ഞ്

പ്ലാന്റിന്‍റെ ബര്‍ണറിലും കെട്ടിടത്തിലും സൂക്ഷിച്ചിരുന്ന ചാക്കിനുള്ളിൽ സ്‌ഫോടക വസ്തുക്കളായ അമോണിയം നൈട്രേറ്റ്, സള്‍ഫര്‍, സോഡിയം ക്ലോറൈഡ്, ചാര്‍കോള്‍, കരി എന്നിവയാണ് ഉണ്ടായിരുന്നത്. നൂറ് കിലോയിൽ അധികം തൂക്കം ഉണ്ടെന്നാണ് നിഗമനം. സ്‌ഫോടക വസ്തുക്കള്‍ പടക്കനിര്‍മ്മാണത്തിന് സൂക്ഷിച്ചതാണെന്ന് സംശയിക്കുന്നു. സംഭവത്തിൽ അന്വേഷണം തുടങ്ങിയെന്നും, ഉടമയെക്കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു..

shortlink

Related Articles

Post Your Comments

Related Articles


Back to top button