CricketLatest NewsNewsSports

ഐസിസി ടെസ്റ്റ് ബാറ്റിംഗ് റാങ്കിങ് : ഒന്നാമനായി വിരാട് കോഹ്‌ലി

ദുബായ് : ഐസിസി ടെസ്റ്റ് ബാറ്റിംഗ് റാങ്കിങ്ങിൽ ഒന്നാമനായി ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി. 928 റേറ്റിംഗ് പോയന്റു നേടിയാണ് റാങ്കിംഗില്‍ കോഹ്‌ലി ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. കോഹ്‌ലിയെ കൂടാതെ മറ്റു രണ്ടു താരങ്ങളും ആദ്യ പത്തില്‍ ഇടം നേടി. ചേതേശ്വര്‍ പൂജാര ആറാം സ്ഥാനവും, അജിങ്ക്യാ രഹാന എട്ടാം സ്ഥാനവും സ്വന്തമാക്കി.

Also read : ന്യൂസിലൻഡിനെതിരായ ആദ്യ ട്വന്‍റി ട്വന്‍റിയിൽ ഇന്ത്യയ്ക്ക് വിജയം

911 പോയന്റുമായി ഓസ്‌ട്രേലിയയുടെ സ്റ്റീവ് സ്മിത്താണ് രണ്ടാം സ്ഥാനത്തെത്തിയത്. ഓസീസിന്റെ മാര്‍നസ് ലാബുഷെയ്ന്‍ ആണ് മൂന്നാം സ്ഥാനത്ത്. ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്യാംസണ്‍, ഓസീസിന്റെ ഡേവിഡ് വാര്‍ണര്‍ എന്നിവർ യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങൾ സ്വന്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button