CricketLatest NewsNewsSports

ഇന്ത്യക്ക് ടോസ് ; പന്തും സഞ്ജുവും പുറത്ത് പാണ്ഡെ അകത്ത്

ഓക്ലന്‍ഡ്: ഇന്ത്യ- ന്യൂസിലന്‍ഡ് ട്വന്റി20 പരമ്പരയില്‍ ഇന്ത്യക്ക് ടോസ്. ടോസ് നേടിയ ഇന്ത്യ ന്യൂസിലന്‍ഡിനെ ബാറ്റിംഗിന് അയച്ചു. മലയാളി താരം സഞ്ജു സാംസണിന് ടീമില്‍ ഇടം നേടാനായില്ല പകരം മനീഷ് പാണ്ഡെയാണ് ടീമില്‍ ഇടംപിടിച്ചിരിക്കുന്നത്. കെഎല്‍ രാഹുലാണ് വിക്കറ്റ് കീപ്പര്‍ അതോടെ ഋഷഭ് പന്തിനെ പുറത്തിരുത്തി.

രണ്ട് കാര്യങ്ങള്‍ ഒരേസമയം ചെയ്യാന്‍ കഴിയുന്ന ഒരാള്‍ ടീമിലുള്ളത് സന്തോഷം നല്‍കുന്നു, ടീമിനെ സന്തുലിതമാക്കുന്നു. വിക്കറ്റ് കീപ്പറായും രാഹുല്‍ തുടരുന്നതോടെ ഒരു ബാറ്റ്സ്മാനെ അധികം ഉള്‍ക്കൊള്ളിക്കാന്‍ കഴിയുമെന്നും നേരത്തെ കൊഹ്ലി പറഞ്ഞിരുന്നു.

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ്മ, കെ എല്‍ രാഹുല്‍, വിരാട് കോലി(നായകന്‍), ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, ശിവം ദുബെ, രവീന്ദ്ര ജഡേജ, ശാര്‍ദുല്‍ ഠാക്കൂര്‍, ജസ്പ്രീത് ബുമ്ര, യുസ്വേന്ദ്ര ചാഹല്‍, മുഹമ്മദ് ഷമി

ന്യൂസിലന്‍ഡ് ടീം: മാര്‍ട്ടിന്‍ ഗപ്ടില്‍, കോളിന്‍ മണ്‍റോ, കെയ്ന്‍ വില്യംസണ്‍(ക്യാപ്റ്റന്‍), ടിം സീഫര്‍ട്ട്, റോസ് ടെയ്ലര്‍, കോളിന്‍ ഡി ഗ്രാന്‍ഹോം, മിച്ചല്‍ സാന്റ്‌നര്‍, ടിം സൗത്തി, ഇഷ് സോധി, ബ്ലെയര്‍ ടിക്നര്‍, ഹാമിഷ് ബെന്നറ്റ്

shortlink

Related Articles

Post Your Comments

Related Articles


Back to top button