KeralaLatest NewsIndia

നേ​പ്പാ​ളി​ല്‍ മ​രി​ച്ച ചേ​ങ്കോ​ട്ടു​കോ​ണം പ്രവീണിന്റേയും കുടുംബത്തിന്റെയും മൃ​ത​ദേ​ഹ​ങ്ങ​ള്‍ നാ​ട്ടി​ലെ​ത്തി​ച്ചു

അ​ഞ്ചു​പേ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ള്‍ അ​ഞ്ച് ആം​ബു​ല​ന്‍​സു​ക​ളി​ല്‍ വി​ലാ​പ​യാ​ത്ര​യാ​യി​ട്ടാ​ണ് കൊ​ണ്ടു​പോ​യ​ത്.

കു​ന്ന​മം​ഗ​ലം: നേ​പ്പാ​ളി​ല്‍ മ​രി​ച്ച ചേ​ങ്കോ​ട്ടു​കോ​ണം സ്വ​ദേ​ശി​ക​ളു​ടെ മൃ​ത​ദേ​ഹ​ങ്ങ​ള്‍ നാ​ട്ടി​ലെ​ത്തി​ച്ചു. പ്ര​വീ​ണ്‍ കു​മാ​ര്‍, ഭാ​ര്യ ശ​ര​ണ്യ, മ​ക്ക​ളാ​യ ശ്രീ​ഭ​ദ്ര, അ​ര്‍​ച്ച, അ​ഭി​ന​വ് എ​ന്നി​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ് വെ​ള്ളി​യാ​ഴ്ച പു​ല​ര്‍​ച്ച‍​യോ​ടെ നാ​ട്ടി​ലെ​ത്തി​ച്ച​ത്.ഡ​ല്‍​ഹി​യി​ല്‍​നി​ന്ന് പു​ല​ര്‍​ച്ചെ ഒ​ന്നോ​ടെ തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി​ച്ച മൃ​ത​ദേ​ഹ​ങ്ങ​ള്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ല്‍ നി​ന്ന് വീ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​യി. അ​ഞ്ചു​പേ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ള്‍ അ​ഞ്ച് ആം​ബു​ല​ന്‍​സു​ക​ളി​ല്‍ വി​ലാ​പ​യാ​ത്ര​യാ​യി​ട്ടാ​ണ് കൊ​ണ്ടു​പോ​യ​ത്.

മുന്നിലെ ആംബുലന്‍സില്‍ പ്രവീണ്‍കുമാറിന്റെ ശരീരമാണ് കയറ്റിയത്. പിന്നിലെ മൂന്ന് ആംബുലന്‍സുകളില്‍ മക്കളുടെയും ഏറ്റവും പിന്നിലെ ആംബുലന്‍സില്‍ ശരണ്യയുടെയും മൃതദേഹങ്ങള്‍ കയറ്റി. പ്രവീണിന്റെ സഹോദരീഭര്‍ത്താവ് രാജേഷാണ് മൃതദേഹങ്ങള്‍ ഏറ്റുവാങ്ങിയത്. എം.വിന്‍സെന്റ് എം.എല്‍.എ., കളക്ടര്‍ കെ.ഗോപാലകൃഷ്ണന്‍, മേയര്‍ കെ.ശ്രീകുമാര്‍, തഹസില്‍ദാര്‍ ജി.കെ.സുരേഷ്‌ കുമാര്‍, നോര്‍ക്ക റൂട്‌സ് പി.ആര്‍.ഒ. ഡോ. വേണുഗോപാല്‍ എന്നിവരും വിമാനത്താവളത്തിലെത്തിയിരുന്നു.

മുഖ്യമന്ത്രിക്കും മന്ത്രി കടകംപള്ളി സുരേന്ദ്രനും വേണ്ടി മൃതദേഹങ്ങളില്‍ പുഷ്പചക്രം സമര്‍പ്പിച്ചു. പ്രോട്ടോക്കോള്‍ ഓഫീസര്‍ സി.വി.സിയാന്‍ റേ മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളേജിലേക്കു മാറ്റുന്നതിനു നേതൃത്വം നല്‍കി. ജില്ലാ ഭരണകൂടവും നോര്‍ക്ക റൂട്ട്‌സുമാണ് ഇതിനുള്ള ക്രമീകരണങ്ങള്‍ ചെയ്തത്‌.

മൃ​ത​ദേ​ഹ​ങ്ങ​ള്‍ സം​സ്ക​രി​ക്കു​ന്ന​തി​നു​ള്ള കു​ഴി​മാ​ട​ങ്ങ​ള്‍ ത​യാ​റാ​ക്കി​. മൂ​ന്ന് കു​ഴി​മാ​ട​ങ്ങ​ളാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. പ്ര​വീ​ണി​ന്‍റെ​യും ഭാ​ര്യ ശ​ര​ണ്യ​യു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ള്‍ ദ​ഹി​പ്പി​ക്കും. മ​ക്ക​ളാ​യ ശ്രീഭ​ദ്ര(9), ആ​ര്‍​ച്ച (7), അ​ഭി​ന​വ് (4) എ​ന്നി​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ള്‍ ഒ​രു കു​ഴി​മാ​ട​ത്തി​ല്‍ പെ​ട്ടി​യി​ലാ​ക്കി സം​സ്ക​രി​ക്കും. പ്ര​വീ​ണി​ന്‍റെ യും ​ശ​ര​ണ്യ​യു​ടെ​യും കു​ഴി​മാ​ട​ത്തി​ന് മ​ധ്യ​ഭാ​ഗ​ത്താ​യാ​ണ് മ​ക്ക​ളു​ടെ കു​ഴി​മാ​ടം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.മ​ര​ണ​വാ​ര്‍​ത്ത​യ​റി​ഞ്ഞ് ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളും നാ​ട്ടു​കാ​രും ക​ഴി​ഞ്ഞ മൂ​ന്ന് ദി​വ​സ​മാ​യി രോ​ഹി​ണി ഭ​വ​നി​ല്‍ എ​ത്തി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

അ​ഞ്ചുപേ​രു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ള്‍ എ​ത്തി​ക്കു​ന്ന​തും കാ​ത്ത് ചേ​ങ്കോ​ട്ടു​കോ​ണം, അ​യ്യ​ന്‍​കോ​യി​ക്ക​ല്‍ പ്ര​ദേ​ശ​വാ​സി​ക​ളും പ്ര​വീ​ണി​ന്‍റെ ബ​ന്ധു​ക്ക​ളും ക​ണ്ണീ​രോ​ടെ കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു. കോ​ഴി​ക്കോ​ട് സ്വ​ദേ​ശി ര​ഞ്ജി​ത് കു​മാ​ര്‍, ഭാ​ര്യ ഇ​ന്ദു​ല​ക്ഷ്മി, മ​ക​ന്‍ വൈ​ഷ്ണ​വ് എ​ന്നി​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ള്‍ ഇ​ന്ന് ഉ​ച്ച​യോ​ടെ ക​രി​പ്പൂ​രി​ലെ​ത്തി​ക്കും. തു​ട​ര്‍​ന്ന് വീ​ട്ടു​വ​ള​പ്പി​ല്‍ സം​സ്കാ​രം ന​ട​ത്തും. നേ​പ്പാ​ളി​ലെ റി​സോ​ര്‍​ട്ടി​ല്‍ ഹീ​റ്റ​റി​ല്‍​നി​ന്നു​ള്ള വി​ഷ​വാ​ത​കം ശ്വ​സി​ച്ച്‌ മ​രി​ച്ച എ​ട്ട് പേ​രു​ടെ​യും പോ​സ്റ്റു​മോ​ര്‍​ട്ടം ബു​ധ​നാ​ഴ്ച ഉ​ച്ച​യോ​ടെ പൂ​ര്‍​ത്തി​യാ​യി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button