Latest NewsIndia

ജാതിയുടെയും മതത്തിന്റെയും പേരിലുള്ള ആക്ഷേപം മുതല്‍ ലൈംഗികാക്രമണ ഭീഷണി വരെ: വനിതാ നേതാക്കളെ അധിക്ഷേപിക്കാൻ മലയാളികളും മുന്നിൽ

ജാതിയുടെയും മതത്തിന്റെയും പേരിലുള്ള ആക്ഷേപം മുതല്‍ ലൈംഗികാക്രമണ ഭീഷണി വരെയാണ് അവര്‍ നേരിടുന്നത്.

ന്യൂഡല്‍ഹി: ഇന്ത്യയിലെ രാഷ്ട്രീയക്കാരായ വനിതകള്‍ക്ക് ട്വിറ്ററില്‍ പോലും രക്ഷയില്ലെന്നാണ് ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ പഠനറിപ്പോര്‍ട്ട്. ജാതിയുടെയും മതത്തിന്റെയും പേരിലുള്ള ആക്ഷേപം മുതല്‍ ലൈംഗികാക്രമണ ഭീഷണി വരെയാണ് അവര്‍ നേരിടുന്നത്. 2019 ജൂലായ് മുതല്‍ നവംബര്‍വരെ രാജ്യത്തെ 95 വനിതാ നേതാക്കള്‍ക്ക് ട്വിറ്ററില്‍ ലഭിച്ച 1,14,716 സന്ദേശങ്ങള്‍ പരിശോധിച്ചാണ് ആംനസ്റ്റിയുടെ നിഗമനങ്ങള്‍. ഇംഗ്ലീഷ്, ഹിന്ദി, മലയാളം, മറാഠി, ഗുജറാത്തി, തെലുഗു, തമിഴ്, ബംഗാളി, കന്നഡ ഭാഷകളിലുള്ള ട്വീറ്റുകളാണ് പരിശോധിച്ചത്.

അമേരിക്ക, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളെ അപേക്ഷിച്ച്‌ ഇന്ത്യയിലെ നേതാക്കളാണ് ട്വിറ്ററില്‍ കൂടുതല്‍ അധിക്ഷേപങ്ങള്‍ക്കിരയാകുന്നത്. ഇന്ത്യന്‍ നേതാക്കള്‍ക്കു ലഭിക്കുന്ന സന്ദേശങ്ങളില്‍ 13.8 ശതമാനവും ആക്ഷേപകരമായ സന്ദേശങ്ങളാണ്. ബ്രിട്ടീഷ് നേതാക്കള്‍ക്കു ലഭിക്കുന്ന സന്ദേശങ്ങളില്‍ 7.2 ശതമാനവും അമേരിക്കന്‍ നേതാക്കള്‍ക്കു ലഭിക്കുന്ന സന്ദേശങ്ങളില്‍ 7.9 ശതമാനവും മാത്രമാണ് ഇത്തരത്തിലുള്ളത്.ആക്ഷേപവും ഭീഷണിയും മുഴക്കുന്നവരില്‍ നമ്മള്‍ മലയാളികളും പിന്നിലല്ല.

ഫോബ്സ് പട്ടികയിലെ പ്രാതിനിധ്യത്തിനപ്പുറം ധനമന്ത്രി എന്ന നിലയിൽ നിർമലാ സീതാരാമൻ എത്രത്തോളം ശക്തയാണെന്ന് വില ഇരുത്താൻ ഈ ബജറ്റ്

വനിതാ നേതാക്കള്‍ക്കെതിരേ മലയാളത്തിലുള്ള ട്വീറ്റുകളില്‍ 6.1 ശതമാനവും അവരെ അധിക്ഷേപിക്കുന്നവയാണ്. എല്ലാ വനിതാ നേതാക്കള്‍ക്കും ശരാശരി 113 ആക്ഷേപകരമായ സന്ദേശങ്ങളാണ് പ്രതിദിനം ലഭിക്കുന്നത്. ഇവര്‍ക്കു ലഭിക്കുന്ന ഏഴ് ട്വീറ്റുകളില്‍ ഒന്ന് ആക്ഷേപകരമായ സന്ദേശമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button