Latest NewsUAENews

അഴിമതി കുറഞ്ഞ രാജ്യങ്ങളുടെ പട്ടികയില്‍ വീണ്ടും യു.എ.ഇ മുന്നിൽ

ദുബായ്: മിഡിലീസ്റ്റിലെ അഴിമതി കുറഞ്ഞ രാജ്യങ്ങളുടെ പട്ടികയില്‍ വീണ്ടും യു.എ.ഇ മുന്നിൽ. ട്രാന്‍സ്പരന്‍സി ഇന്റര്‍നാഷണലിന്റെ അഴിമതി അനുഭവ സൂചികയിലാണ് യു.എ.ഇ മുന്നിലെത്തിയത്. ഗള്‍ഫില്‍ ഖത്തറാണ് രണ്ടാം സ്ഥാനത്ത്.

ആഗോളപട്ടികയില്‍ 71 പോയന്റോടെ 21-ാമതാണ് യു.എ.ഇയുടെ സ്ഥാനം. മിഡിലീസ്റ്റ് ആഫ്രിക്കന്‍ രാജ്യങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനമുണ്ട്. ഖത്തറിനാണ് ഈ പട്ടികയില്‍ രണ്ടാം സ്ഥാനം. ആഗോളപട്ടികയില്‍ ഖത്തറിന് 30 ആണ് സ്ഥാനം. 35-ാമത് സ്ഥാനത്തുള്ള ഇസ്രായേലും, 50-ാമത് നില്‍ക്കുന്ന സൗദി അറേബ്യയും, 56-ാമത് സ്ഥാനത്തുള്ള ഒമാനുമാണ് പിറകെ എത്തുന്നത്. മിഡിലീസ്റ്റ് പട്ടികയില്‍ ഏറ്റവും പിന്നിലുള്ളത് യമനും, സിറിയയുമാണ്. ആഗോളതലത്തില്‍ ഡെന്‍മാര്‍ക്കിനും ന്യൂസിലന്റിനുമാണ് ഒന്നാം സ്ഥാനം.

ALSO READ: പൊതുസ്ഥലങ്ങളിലെ പെരുമാറ്റ ചട്ടങ്ങൾ ലംഘിച്ച 113 പേർ ഗൾഫ് രാജ്യത്ത് അറസ്റ്റിൽ

ഇന്ത്യ ഈ പട്ടികയില്‍ എണ്‍പതാം സ്ഥാനത്താണ്. സോമാലിയയാണ് പട്ടികയില്‍ ഏറ്റവും താഴെയുള്ള രാജ്യം. സര്‍വേയില്‍ പൂജ്യം മുതല്‍ 100 വരെ പോയന്റുകള്‍ നല്‍കിയാണ് അഴിമതി നിര്‍ണയിക്കുന്നത്. പൂജ്യം നല്‍കുന്നത് ഏറ്റവുമധികം അഴിമതിയുള്ള രാജ്യത്തിനാണ്. നൂറു പോയന്റ് അഴിമതിരഹിത രാജ്യത്തിനും നല്‍കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button