KeralaLatest NewsNews

കോട്ടയത്ത് കാര്‍ മാറ്റ് ഡ്രൈവറുടെ കാലില്‍ ഉടക്കി; നിയന്ത്രണം വിട്ട കാറിടിച്ച് തെറിപ്പിച്ചത് മൂന്ന് വണ്ടികളെ

കോട്ടയം: കോട്ടയത്ത് കാര്‍ മാറ്റ് ഡ്രൈവറുടെ കാലില്‍ ഉടക്കിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട കാറിടിച്ച് തെറിപ്പിച്ചത് മൂന്ന് വണ്ടികളെ. കഴിഞ്ഞദിവസം കോട്ടയം മുട്ടുചിറയിലാണ് അപകടം. കാറില്‍ ബ്രേക്കിന് താഴെ ഇട്ടിരുന്ന മാറ്റ് ഡ്രൈവറുടെ കാലില്‍ കുടുങ്ങുകയായിരുന്നു. തുടര്‍ന്ന് വണ്ടിയുടെ നിയന്ത്രണം നഷ്ടപ്പെടുകയും മറ്റു വാഹനങ്ങളില്‍ ഇടിക്കുകയുമായിരുന്നു. കാര്‍ ഓടിച്ചിരുന്ന കോട്ടയം സ്വദേശി തോമസിന്റെ ഭാര്യയും ഒരു വയസ്സുള്ള പേരക്കുട്ടിയും പരുക്കില്ലാതെ രക്ഷപ്പെട്ടു.

നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ എതിര്‍ ദിശയില്‍ വന്ന ബൈക്കിലിടിച്ച ശേഷം, നിര്‍ത്തിയിട്ടിരുന്ന കാറിലും പിക്കപ് വാനിലും ഇടിച്ചു നിന്നു. സംഭവത്തില്‍ ബൈക്ക് യാത്രക്കാരായ രണ്ടുപേര്‍ക്ക് പരുക്കേറ്റു. കോട്ടയത്തു നിന്ന് എറണാകുളത്തേക്കു പോയ കാറാണ് അപകടത്തില്‍പ്പെട്ടത്. ബൈക്കിനെ ഇടിച്ചു തെറിപ്പശേഷം കാര്‍ വലതു വശത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറിലും പിക്കപ് വാനിലും ഇടിക്കുകയായിരുന്നു. നിര്‍ത്തിയിട്ടിരുന്ന കാര്‍ ഇടിയുടെ ആഘാതത്തില്‍ സമീപത്തെ ബേക്കറിയിലേക്ക് ഇടിച്ചുകയറുകയും ചെയ്തു. ബൈക്ക് പൂര്‍ണമായി തകര്‍ന്നു. ബൈക്ക് യാത്രികരായ വൈക്കം ചാലപ്പറമ്പ് കൊച്ചുപറമ്പില്‍ വീട്ടില്‍ പ്രണവ് പ്രകാശ് (28), കാരിക്കോട് പടിഞ്ഞാറേ കീരിമറ്റം വിഷ്ണു വിനോദ് ( 23) എന്നിവര്‍ക്കാണു പരുക്കേറ്റത്. പ്രണവ് പ്രകാശിന്റെ തലയ്ക്കാണ് പരുക്ക്.

shortlink

Related Articles

Post Your Comments

Related Articles


Back to top button