KeralaLatest NewsNews

കണ്ണൂരില്‍ ഉത്സവാഘോഷത്തിനിടെ ആന ഇടഞ്ഞു

കണ്ണൂര്‍: കണ്ണൂര്‍ വയത്തൂരില്‍ ഉത്സവാഘോഷത്തിനിടെ ആന ഇടഞ്ഞു. താലപ്പൊലി ഘോഷയാത്ര അമ്പലത്തിന് സമീപം എത്തിയപ്പോഴാണ് ആന ഇടഞ്ഞത്. സംഭവത്തില്‍ ആനപ്പുറത്തിരുന്ന രണ്ട് പേര്‍ക്ക് വീണ് പരിക്കേറ്റു. കാലിന് ഗുരുതര പരിക്കേറ്റ വിരാജ് പേട്ട സ്വദേശി സുഹാസിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാപ്പാന്മാര്‍ ഉടന്‍ കൂച്ചുവിലങ്ങിട്ട് നിര്‍ത്തിയതിനാല്‍ ആനക്ക് അധിക ദൂരം ഓടാനായില്ല. മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവിലാണ് ആനയെ തളച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button