KeralaLatest NewsNews

പ്ലാസ്റ്റിക് നൂല്‍ കൊക്കില്‍ കുടുങ്ങി ചോരയൊലിപ്പിച്ച്‌ അലഞ്ഞുനടന്ന കോഴിയെ രക്ഷിച്ച്‌ ഫയര്‍മാന്‍

മലപ്പുറം: പ്ലാസ്റ്റിക് നൂല്‍ കൊക്കില്‍ കുടുങ്ങി അലഞ്ഞുനടന്ന കോഴിയെ രക്ഷിച്ച്‌ ഫയര്‍മാന്‍. പെരിന്തല്‍മണ്ണ ഫയര്‍ സ്റ്റേഷനിലെ ലീഡിങ് ഫയര്‍മാന്‍ അബ്ദുല്‍ സലീമാണ് നൂൽ മുറിച്ചുമാറ്റി കോഴിയെ രക്ഷിച്ചത്. കോഴി തീറ്റ തേടുന്നതിനിടെ നൂല്‍ കൊക്കിനകത്ത് കുടുങ്ങിയതായിരിക്കാം എന്നാണ് കരുതുന്നത്. നൂല്‍ ഉരഞ്ഞെടുക്കുന്നതിനിടയില്‍ കൊക്കികനത്ത് മുറിവുണ്ടായിട്ടുണ്ടെങ്കിലും രക്ഷപ്പെടുത്താനാകുമെന്നാണ് പ്രതീക്ഷയെന്ന് സലീം പറഞ്ഞു. അലക്ഷ്യമായി പ്ലാസ്റ്റിക് വലിച്ചെറിയുന്നത് ഒഴിവാക്കണമെന്നും കഴിയുമെങ്കില്‍ കടയില്‍ പോകുമ്പോള്‍ എല്ലാവരും തുണിസഞ്ചി കരുതണമെന്നും സലീം ആവശ്യപ്പെട്ടിട്ടുണ്ട്.

Tags

Related Articles

Post Your Comments


Back to top button
Close
Close