KeralaLatest NewsNewsIndia

അനുഭവത്തിൽ നിന്ന് പാഠം പഠിച്ചില്ലെങ്കിൽ പ്രകൃതി ദുരന്തങ്ങൾ ഇനിയും ഉണ്ടാകുമെന്ന് ജയറാം രമേശ്

ജയ്പുർ :കേരളത്തിലെ വെള്ളപ്പൊക്കമടക്കം കഴിഞ്ഞ ദശകങ്ങളിൽ ഇന്ത്യയിലുണ്ടായ എല്ലാ പ്രകൃതിദുരന്തങ്ങളും മനുഷ്യർ ക്ഷണിച്ചുവരുത്തിയവയാണെന്നു മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ ജയറാം രമേശ്. ജയ്പുർ സാഹിത്യോത്സവത്തിൽ പ്രകൃതിദുരന്തങ്ങളെക്കുറിച്ചുള്ള സംവാദത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രകൃതിയെ ആരാധിച്ച രാജ്യമായിരുന്നു ഇന്ത്യ. പക്ഷേ, പുണ്യസ്ഥലമായിരുന്ന ശബരിമലയും കാശിയും വാരണസിയുമൊക്കെയാണ് ഇന്ന് ഏറ്റവും മലിനമാക്കപ്പെട്ടവ എന്നതാണു യാഥാർത്ഥ്യം. ഉത്തരാഖണ്ഡിലും ചെന്നൈയിലും കേരളത്തിലുമൊക്കെയുണ്ടായ പ്രകൃ‍തി ദുരന്തങ്ങൾക്കു കാരണം മനുഷ്യരുടെ ബുദ്ധിശൂന്യമായ പ്രവൃത്തി തന്നെയാണ്.

സർക്കാരിനു നിയമമുണ്ടാക്കാനേ കഴിയൂ. നടപ്പിലാക്കേണ്ടതു പ്രാദേശിക തലത്തിലാണ്. 120 ദിവസംകൊണ്ട് മൺസൂണിൽനിന്നു ലഭിക്കേണ്ട മഴ 10 ദിവസംകൊണ്ടു പെയ്യുമ്പോഴാണു ദുരന്തം ഉണ്ടാകുന്നത്. കാലാവസ്ഥ മാറി. പക്ഷേ, നമ്മൾ മാറിയില്ല. ഇപ്പോഴും ജൂൺ തുടങ്ങിയാൽ മഴക്കാറുനോക്കിയിരിക്കുന്നവരായി നമ്മൾ തുടരുകയാണ്-മുൻ കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button