Latest NewsIndiaNews

ഐ.എസ്.ഐ എജന്റ് പിടിയില്‍ : പാക് വാട്സ്ആപ്പ് ഗ്രൂപ്പില്‍ 56 ഇന്ത്യക്കാര്‍

ലക്നോ•പാകിസ്ഥാൻ ആസ്ഥാനമായുള്ള ഐ‌.എസ്‌.ഐ ഹാൻഡ്‌ലറുകൾ കൈകാര്യം ചെയ്യുന്ന സിന്ദഗി നാ മിലേഗി’ എന്ന വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലെ അംഗമാണ് ചന്ദൗലിയിൽ നിന്ന് അറസ്റ്റിലായ ഐ‌.എസ്‌.ഐ എജന്റ്റ്. മുഹമ്മദ് റാഷിദ് എന്ന 23 കാരനാണ് പിടിയിലായത്. മിലിട്ടറി ഇന്റലിജൻസും യു.പി ഭീകര വിരുദ്ധ സ്ക്വാഡും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഇയാള്‍ പിടിയിലയാത്.

സി.ആർ.പി.എഫ്, കാശി വിശ്വനാഥ് ക്ഷേത്രം, ഗ്യംവപി പള്ളി, സങ്കട് മോചൻ ക്ഷേത്രം, കാന്റ് റെയിൽവേ സ്റ്റേഷൻ , ദശാശ്വമേദ് ഘട്ട്, മലാവിയ ബ്രിഡ്ജ്, കന്റോൺ‌മെന്റ്, വ്യോമസേന തുടങ്ങിയ സുപ്രധാന സ്ഥാപനങ്ങളുടെ വീഡിയോകളും ചിത്രങ്ങളും ഇയാള്‍ കൈമാറിയതായി കണ്ടെത്തി.

ഇയാളുടെ പക്കല്‍ നിന്നും കണ്ടെടുത്ത സിം കാർഡ് പരിശോധിച്ചതായും പാകിസ്ഥാൻ ആസ്ഥാനമായുള്ള ഐ‌എസ്‌ഐ ഹാൻഡ്‌ലർമാരുമായി സംവദിക്കാൻ ഈ നമ്പര്‍ ഉപയോഗിച്ചതയും എ‌ഡി‌ജി എ‌ടി‌എസ് ധ്രുവ കാന്ത് താക്കൂർ പറഞ്ഞു.

റാഷിദിന് 5,000 രൂപ കമ്മീഷൻ നല്‍കുകയും വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാക്കുകയും ചെയ്തു.

സംഭാഷണങ്ങളൊന്നും വീണ്ടെടുക്കാൻ കഴിഞ്ഞില്ല, എന്നാൽ 56 ഇന്ത്യക്കാർ ആ ഗ്രൂപ്പിൽ അംഗങ്ങളായിരുന്നു. ചില നമ്പറുകൾ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവയായിരുന്നു. അവ അതതു സംസ്ഥാനങ്ങളിലെ പോലീസുമായി പങ്കുവച്ചിട്ടുണ്ടെന്നും എ.ഡി.ജി പറഞ്ഞു.

റാഷിദ് നഗരത്തിൽ ബാനറുകൾ ഇടാറുണ്ടായിരുന്നുവെന്നും അധികം വിദ്യാഭ്യാസം നേടിയിട്ടില്ലാത്ത ആളാണെന്നും പോലീസ് പറഞ്ഞു.

റാഷിദിന്റെ ബന്ധുക്കളും സംഘത്തിലുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. അവരെയും ചോദ്യം ചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button