Latest NewsNewsIndia

കാട്ടിലേയ്ക്ക് തിരികെ പോകുന്ന കാട്ടാനയുടെ വാലിൽ പിടിച്ചു വലിച്ച് വേദനപ്പിക്കുന്ന വിഡിയോ, രോഷം പ്രകടിപ്പിച്ച് സോഷ്യൽ മീഡിയ

മനുഷ്യരെ കണ്ട് ഭയന്ന് കാടുകയറാനൊരുങ്ങിയ കാട്ടാനയുടെ വാലിൽ പിടിച്ചു വലിക്കുന്ന ഗ്രാമവാസിയുടെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ഇയാൾ വേദനിപ്പിച്ചിട്ടും പ്രതികരിക്കാതെ മുന്നോട്ടു നടന്ന് കാട്ടാന രക്ഷപെടാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ചുറ്റുമുണ്ടായിരുന്നവർ ഇയാളെ തടയുന്നതിനു പകരം കൈയടിച്ച് പ്രോത്സാഹിപ്പിക്കുന്നുമുണ്ടായിരുന്നു. വടിയും മറ്റ് ആയുധങ്ങളുമായി ആനയുടെ മുന്നിലായെത്തുവരെയും വിഡിയോയിൽ കാണാം.ഇവർ തന്നെയാണ് ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്.

കഴിഞ്ഞ കുറച്ച് മാസങ്ങളായി ബംഗാളിലെ താർഗ്രാം  ഗ്രാമത്തിൽ ആനകളും മനുഷ്യരുമായുള്ള സംഘർഷങ്ങൾ കൂടുതലാണ്. വനംവകുപ്പ് ഉദ്യോഗസ്ഥർ സംഭവത്തിൽ ഉൾപ്പെട്ടവരെക്കുറിച്ച് അന്വേഷണമാരംഭിച്ചു.

https://www.youtube.com/watch?time_continue=1&v=urDVlfjfznY&feature=emb_logo

shortlink

Related Articles

Post Your Comments

Related Articles


Back to top button