KeralaLatest NewsNews

രണ്ട് പേർ പുറത്തായപ്പോൾ രണ്ട് പേർ അകത്തേക്ക്; ബിഗ് ബോസിൽ ഇന്ന് രണ്ട് വൈൽഡ് കാർഡ് എൻട്രികൾ

ബിഗ് ബോസ് മലയാളം സീസണ്‍ രണ്ടിൽ ഇന്ന് രണ്ട് വൈൽഡ് കാർഡ് എൻട്രികൾ. സോഷ്യല്‍ മീഡിയയിലെ അഭിപ്രായപ്രകടനങ്ങളിലൂടെ ശ്രദ്ധ നേടിയ ദയ അശ്വതിയാണ് ബിഗ് ബോസ് മലയാളം സീസണ്‍ രണ്ടില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ എത്തിയ ആദ്യത്തെ ആൾ. സ്വന്തം നിലപാടുകളിലൂടെ നിരവധി ആരാധകരെയും വിമർശകരെയും ഉണ്ടാക്കിയ ജസ്‌ല മാടശ്ശേരിയാണ് രണ്ടാമത്തെ ആൾ. പാലക്കാട് മുണ്ടൂര്‍ സ്വദേശിയായ ദയ അശ്വതി പ്രൊഫഷണല്‍ ബ്യൂട്ടീഷ്യനാണ്. രണ്ട് വര്‍ഷമായി ബഹ്‌റിനിലാണ് ജോലി ചെയ്യുന്നത്.

Read also: ബിഗ് ബോസ് ഹൗസിന്റെ സ്വന്തം ഗായകൻ സോമദാസിന് പരസ്ത്രീ ബന്ധമോ? പലപ്പോഴും കാണാൻ പാടില്ലാത്ത തരത്തിലുള്ള മെസ്സേജുകൾ അദ്ദേഹത്തിന്റെ ഫോണിൽ കണ്ടു; വെളിപ്പെടുത്തലുകളുമായി മുൻ ഭാര്യ(വീഡിയോ)

അമ്മയോ അച്ഛനോ കൂടപ്പിറപ്പുകളോ ഇപ്പോള്‍ തനിക്കൊപ്പമില്ലെന്നും അമ്മയുടെ അനിയത്തി മാത്രമാണ് അടുത്ത ബന്ധുവായി ഉള്ളതെന്നുമാണ് ദയ സ്വയം പരിചയപ്പെടുത്തുമ്പോൾ മോഹൻലാലിനോട് പറഞ്ഞത്. അതേസമയം ഇന്ന് പരീക്കുട്ടിയും സുരേഷുമാണ് ബിഗ് ബോസ് വീടിനുള്ളിൽ നിന്ന് പുറത്തേക്ക് പോയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button