Latest NewsNewsFootballSports

വിജയ വഴിയിലേക്ക് തിരികെയെത്തി ഗോകുലം കേരള ; മത്സരത്തിന്റെ മുഴുവന്‍ ടിക്കറ്റ് തുകയും ധന്‍രാജിന്റെ കുടുംബത്തിന്

ഐലീഗില്‍ വിജയ വഴിയിലേക്ക് തിരികെയെത്തി ഗോകുലം കേരള എഫ് സി. ഇന്ന് നടന്ന മത്സരത്തില്‍ ചര്‍ച്ചില്‍ ബ്രദേഴ്‌സിനെ എതിരില്ലാത്ത ഒരു ഗോളിനാണ് ഗോകുലം കേരള പരാജയപ്പെടുത്തിയത്. കോഴിക്കോട് ഇ എം എസ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിന് ഇരുപത്തിയൊന്നായിരത്തില്‍ അധികം കാണികള്‍ ആണ് മത്സരം കാണാനായി എത്തിയത്. ഇന്നത്തെ മത്സരത്തിന്റെ മുഴുവന്‍ ടിക്കറ്റ് തുകയും കളികളത്തില്‍ വെച്ച് കുഴഞ്ഞ് വീണ് മരിച്ച ധന്‍രാജിന്റെ കുടുംബത്തിനാണ് നല്‍കുന്നത്.

മത്സരത്തിന്റെ 38ആം മിനുട്ടില്‍ ക്യാപ്റ്റന്‍ മാര്‍ക്കസ് ജോസഫാണ് ഗോകുലത്തിനായി വിജയ ഗോള്‍ നേടിയത്. 86 ആം മിനുട്ടില്‍ ചര്‍ച്ചിലിന്റെ ഡിഫന്‍ഡര്‍ റഡാന്‍ഫാഹ് അബു ബക്കര്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി. ഈ ജയത്തോടെ ഗോകുലത്തിന് 4 വിജയവും 1 സമനിലയുമടക്കം 13 പോയന്റോടെ ലീഗില്‍ നാലാം സ്ഥാനത്തേക്ക് എത്താനായി. ചര്‍ച്ചില്‍ ബ്രദേഴ്‌സ് 3 ജയവും 1 സമനിലയും ഉള്‍പ്പെടെ ഇപ്പോള്‍ 10 പോയന്റുമായി ആറാം സ്ഥാനത്താണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button