Latest NewsKeralaNews

പിണറായിയുടെ നേതൃത്വത്തിൽ കേരളത്തിൽ നടക്കുന്നത് വൻ വികസന മുന്നേറ്റം, മുഖ്യമന്ത്രിയെ പ്രശംസിച്ച് ഗവർണർ

തിരുവനന്തപുരം: റിപ്പബ്ലിക് ദിന സന്ദേശത്തൽ മുഖ്യമന്ത്രി പിണറായി വിജയന് ഗവർണറുടെ അഭിനന്ദനം. പിണറായിയുടെ നേതൃത്വത്തിൽ കേരളത്തിൽ നടക്കുന്നത് വൻ വികസന മുന്നേറ്റമാണെന്ന് പറഞ്ഞ ഗവർണർ മുഖ്യമന്ത്രിയെ പ്രശംസിച്ചു. കേരളം കൈവരിച്ച നേട്ടം അഭിനന്ദനാർഹമാണ്. മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകാപരമാണെന്നും അദേഹം പറഞ്ഞു. ലോക കേരള സഭയിലൂടെ സംസ്ഥാനത്തിന് നിരവധി നിക്ഷേപങ്ങൾ ലഭിച്ചു. വിദ്യാഭ്യാസ, ആരോഗ്യ, ലിംഗസമത്വ മേഖലകളിൽ കേരളം കൈവരിച്ചത് അഭിമാനാർഹമായ നേട്ടമാണെന്നും ഗവർണർ പറഞ്ഞു. ഇന്ത്യ ഏവർക്കും അഭയം നൽകുന്ന രാജ്യമാണ്. പീഡനം ഏൽക്കേണ്ടവന്നവർക്ക് ഇന്ത്യ അഭയം നൽകിയിട്ടുണ്ടെന്നും അദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button