CricketLatest NewsNewsSports

ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഫീല്‍ഡറായ ജോണ്ടിറോഡ്‌സിന്റെ ഇഷ്ടപ്പെട്ട 7 ഫീല്‍ഡര്‍മാരില്‍ 2 ഇന്ത്യന്‍ താരങ്ങള്‍

ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഫീല്‍ഡര്‍മാരിലൊരാളാണ് ദക്ഷിണാഫ്രിക്കയുടെ ജോണ്ടിറോഡ്‌സ്. ഫീല്‍ഡിംഗിനെ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തിയ കളികാരനാണ് താരം മാത്രവുമല്ല ഫീല്‍ഡിംഗ് മികവിലൂടെ മാത്രം മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയ ചരിത്രമുള്ള താരമാണ് ജോണ്ടി. കളിക്കളത്തില്‍ നിന്ന് വിരമിച്ചതിന് ശേഷം ഫീല്‍ഡിംഗ് പരിശീലകനായി ക്രിക്കറ്റില്‍ നിറഞ്ഞുനില്‍ക്കുന്ന റോഡ്‌സ് ഇപ്പോളിതാ തനിക്ക്ഏറ്റവും ഇഷ്ടപ്പെട്ട ഫീല്‍ഡര്‍മാര്‍ ആരൊക്കെയെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്.

കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെയായിരുന്നു ആരാധകന്റെ ചോദ്യത്തിന് മറുപടിയായി റോഡ്‌സിന്റെ ഈ വെളിപ്പെടുത്തല്‍. തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഫീല്‍ഡര്‍ ആരാണെന്നായിരുന്നു ആരാധകന്റെ ചോദ്യം. എന്നാല്‍ ഒരു ഫീല്‍ഡറുടെ പേരല്ല മറിച്ച് 7 പേരെയാണ് തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഫീല്‍ഡറായി റോഡ്‌സ് ചൂണ്ടിക്കാട്ടിയത്. ഇതില്‍ രണ്ട് ഇന്ത്യന്‍ താരങ്ങളുമുണ്ടായിരുന്നു. ദക്ഷിണാഫ്രിക്കന്‍ താരങ്ങളായ ഹെര്‍ഷല്‍ ഗിബ്‌സ്, എബി ഡിവില്ലിയേഴ്‌സ്, ഇന്ത്യന്‍ താരങ്ങളായ സുരേഷ് റെയ്‌ന, രവീന്ദ്ര ജഡേജ, ഓസീസ് താരം റിക്കി പോണ്ടിംഗ്, കിവീസിന്റെ മാര്‍ട്ടിന്‍ ഗുപ്റ്റില്‍, വിന്‍ഡീസിന്റെ കീറണ്‍പൊള്ളാര്‍ഡ് എന്നിവരാണ് റോഡ്‌സ് ഏറ്റവും മികച്ച ഫീല്‍ഡര്‍മാര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button