CricketLatest NewsNewsSports

സി.എസ്.കെയെ വിജയത്തേരിലേറ്റി രവീന്ദ്ര ജഡേജ, ഓടിയെത്തി കാലിൽ തൊട്ടു വണങ്ങി ഭാര്യ; ഭാര്യ ആയാൽ ഇങ്ങനെ വേണമെന്ന് പുകഴ്ത്തൽ

ഹൈദരാബാദ്: ചെന്നൈ സൂപ്പർ കിംഗ്‌സിനെ അഞ്ചാമത് ഐ.പി.എൽ കിരീടം നേടിക്കൊടുക്കുന്നതിൽ നിർണായക പങ്കുവഹിച്ചത് ഓൾറൗണ്ടർ രവീന്ദ്ര ജഡേജ ആയിരുന്നു. തിങ്കളാഴ്ച ഗുജറാത്ത് ടൈറ്റൻസിനെതിരെ നടന്ന മത്സരത്തിൽ അവസാന രണ്ട് പന്തിൽ 10 റൺസ് നേടി ജഡേജ ചെന്നൈയെ അവരുടെ അഞ്ചാം ഐ.പി.എൽ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. അവസാന ബൗണ്ടറിക്ക് പിന്നാലെ ചെന്നൈ ടീം അംഗങ്ങൾ ആഘോഷവുമായി മൈതാനത്തേക്ക് ഓടിയിറങ്ങിയിരുന്നു. ടീമിന്റെ നായകൻ എം.എസ് ധോണിയും ജഡേജയെ പൊക്കിയെടുത്ത് തന്റെ സന്തോഷം പങ്കുവെച്ചിരുന്നു.

എന്നാൽ, ഇതിൽ നിന്നൊക്കെ വ്യത്യസ്തമായി ആരാധകരുടെ ശ്രദ്ധ ആകർഷിച്ചത് ജഡേജയുടെ ഭാര്യയുടെ പ്രവൃത്തിയാണ്. സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു വീഡിയോയിൽ, ഇരുവരും സന്തോഷത്തോടെ കെട്ടിപ്പിടിക്കുന്നത് കാണാം. എന്നാൽ, ഇതിന് മുൻപായി മൈതാനത്തേക്ക് ഓടിയെത്തിയ ഭാര്യ റിവാബ ജഡേജയുടെ കാലിൽ തൊട്ട് വണങ്ങുന്നുണ്ട്. ഇത് ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ്. ഈ മോഡേൺ യുഗത്തിലും ഭർത്താവിനെ ഇത്രയധികം ബഹുമാനിക്കുന്ന ഭാര്യയെ കാണാൻ കിട്ടില്ലെന്നാണ് സോഷ്യൽ മീഡിയയിലെ ഒരു വിഭാഗത്തിന്റെ നിരീക്ഷണം.

വീഡിയോ കാണാം:

shortlink

Related Articles

Post Your Comments

Related Articles


Back to top button