Jobs & VacanciesLatest NewsNews

നിയമ ബിരുദധാരികളുടെ ശ്രദ്ധയ്ക്ക് : കരസേനയിൽ ഒഴിവ്, അപേക്ഷ ക്ഷണിച്ചു

നിയമ ബിരുദധാരികൾക്ക് കരസേനയിൽ അവസരം. ഷോർട്ട് സർവീസ് കമ്മിഷൻഡ് ഓഫിസർ തസ്തികയിലേക്കുള്ള ജെഎജി എൻട്രി സ്‌കീം ഇരുപത്തിയഞ്ചാമതു ഷോർട്ട് സർവീസ് കമ്മിഷൻഡ് (NT) – ഒക്ടോബര്‍ 2020 കോഴ്‌സിനു അവിവാഹിതരായ പുരുഷന്മാർക്കും സ്‌ത്രീകൾക്കും ഓൺലൈനായി അപേക്ഷിക്കാം. 55 % മാർക്കിൽ കുറയാതെ എൽഎൽബി ബിരുദം (ത്രിവൽസരം/പഞ്ചവൽസരം). അപേക്ഷകർ ബാർ കൗൺസിൽ ഓഫ് ഇന്ത്യ/ സ്‌റ്റേറ്റ് റജിസ്‌ട്രേഷനുള്ള യോഗ്യത എന്നിവ നേടിയിരിക്കണം. പുരുഷൻ– 6, സ്‌ത്രീ– 2 എന്നിങ്ങനെ ആകെ എട്ടു ഒഴിവുകളുണ്ട്.

ഷോർട്ട് ലിസ്‌റ്റ് ചെയ്യപ്പെടുന്നവരെ എസ്‌‌എസ്ബി ഇന്റർവ്യൂവിന് ക്ഷണിക്കും. ഗ്രൂപ്പ് ടെസ്‌റ്റ്, സൈക്കോളജിക്കൽ ടെസ്‌റ്റ്, ഇന്റർവ്യൂ, വൈദ്യപരിശോധന എന്നിവയുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപെടുന്നവർക്ക് ചെന്നൈ ഓഫിസേഴ്‌സ് ട്രെയിനിങ് അക്കാദമിയിൽ 49 ആഴ്ചത്തെ പരിശീലനം നൽകും. ശേഷം ജഡ്‌ജ് അഡ്വക്കേറ്റ് ജനറൽ ഡിപ്പാർട്ട്‌മെന്റിൽ ലഫ്‌റ്റനന്റ് റാങ്കിൽ നിയമനം ലഭിക്കും.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക : http://joinindianarmy.nic.in/

അവസാന തീയതി: ഫെബ്രുവരി 13

shortlink

Related Articles

Post Your Comments

Related Articles


Back to top button