Latest NewsNewsInternational

തുർക്കിയിലെ ഭൂകമ്പം, മരണം 29 ആയി

അ​ങ്കാ​റ: കി​ഴ​ക്ക​ന്‍ തു​ര്‍​ക്കി​യി​ലെ എ​ലാ​സി​ഗ് പ്ര​വി​ശ്യ​യി​ലു​ണ്ടാ​യ അ​തി​ശ​ക്ത​മാ​യ ഭൂ​ക​മ്ബ​ത്തി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 29 ആ​യി. 1,400 പേ​ര്‍​ക്കു പ​രി​ക്കേറ്റി​ട്ടു​ണ്ട്. മു​പ്പ​തി​ല​ധി​കം പേ​രെ കാ​ണാ​നി​ല്ല.

വെ​ള്ളി​യാ​ഴ്ച രാ​ത്രി 8.55 ന് ​ആ​യി​രു​ന്നു ഭൂമികുലക്കം ഉണ്ടായത്. റി​ക്ട​ര്‍​സ്കെ​യി​ലി​ല്‍ 6.8 രേ​ഖ​പ്പെ​ടു​ത്തി​യ ഭൂകമ്പമാണ് അനുഭവപ്പെട്ടത്. 5.4 വ​രെ തീ​വ്ര​ത​യു​ള്ള നി​ര​വ​ധി തു​ട​ര്‍​ച​ല​ന​ങ്ങ​ളു​ണ്ടാ​യി.

മു​പ്പ​തോ​ളം കെ​ട്ടി​ട​ങ്ങ​ള്‍ തകർന്നിട്ടുണ്ട്. അ​വ​ശി​ഷ്ട​ങ്ങ​ളി​ല്‍ കു​ടു​ങ്ങി​യ ഒ​രു ഗ​ര്‍​ഭി​ണി അ​ട​ക്കം 12 പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി. ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​നാ​യി അ​ഞ്ഞൂറോ​ളം വ​രു​ന്ന സം​ഘ​ത്തെയാണ് നി​യോ​ഗി​ച്ചി​ട്ടു​ള്ളത്. ജ​ന​ങ്ങ​ള്‍​ക്കു താ​മ​സി​ക്കാ​ന്‍ 1600 ഓളം താ​ത്കാ​ലി​ക കൂ​ടാ​ര​ങ്ങ​ള്‍ സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്.

2010ല്‍ ​എ​ലാ​സി​ഗി​ലു​ണ്ടാ​യ 6.0 തീ​വ്ര​ത​യു​ള്ള ഭൂ​ക​മ്ബ​ത്തി​ല്‍ 51 പേ​ര്‍ മ​രി​ച്ചി​രു​ന്നു. 1999ല്‍ ​തു​ര്‍​ക്കി​യു​ടെ വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ന്‍ മേ​ഖ​ല​ക​ളി​ലു​ണ്ടാ​യ ര​ണ്ടു ഭൂ​ക​ന്പ​ങ്ങ​ളി​ല്‍ 18,000 പേ​രാ​ണു കൊ​ല്ല​പ്പെ​ട്ട​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button