Latest NewsBikes & ScootersNewsAutomobile

തകർപ്പൻ ലുക്കിൽ, പുതിയ സ്റ്റാര്‍ സിറ്റി പ്ലസ് ബിഎസ് 6 മോഡൽ വിപണിയില്‍ അവതരിപ്പിച്ച് ടിവിഎസ്

സ്റ്റാര്‍ സിറ്റി പ്ലസ് ബിഎസ് 6 മോഡൽ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച് ടിവിഎസ്. പുതിയ രൂപകല്‍പ്പന ചെയ്ത റിയര്‍ വ്യൂ കണ്ണാടികള്‍, എല്‍ഇഡി ഹെഡ്‌ലാംപ്, ബികിനി ഫെയറിംഗ്, യുഎസ്ബി മൊബീല്‍ ചാര്‍ജര്‍, 5 സ്റ്റെപ്പ് അഡ്ജസ്റ്റബിള്‍ ഷോക്ക് അബ്‌സോര്‍ബറുകള്‍, പുതിയ ഡിജിറ്റല്‍ -അനലോഗ് ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, ഇരട്ട നിറ സീറ്റ്, ഇക്കോ ത്രസ്റ്റ് ഫ്യൂവല്‍ ഇന്‍ജെക്ഷന്‍ (ഇടിഎഫ്‌ഐ) സാങ്കേതികവിദ്യ എന്നിവയാണ് പ്രധാന പ്രത്യേകതകൾ. STAR CITY PLUS BS 6

109.7 സിസി, എയര്‍ കൂള്‍ഡ് ഫ്യൂൽ ഇഞ്ചക്ഷൻ ബിഎസ് 6 എൻജിൻ 7,350 ആര്‍പിഎമ്മില്‍ 8.08 ബിഎച്ച്‌പി കരുത്തും ഉൽപാദിപ്പിക്കുന്നു. ബിഎസ് 4 എന്‍ജിനുമായി താരതമ്യം ചെയ്യുമ്പോള്‍ 0.32 എച്ച്‌പി കുറവാണ്. ടോര്‍ക്കില്‍ മാറ്റമില്ല. 4 സ്പീഡ് ഗിയര്‍ബോക്‌സ്. 116 കിലോഗ്രാമാണ് കര്‍ബ് വെയ്റ്റ്. മണിക്കൂറില്‍ 90 കിലോമീറ്ററാണ് ഏറ്റവും ഉയര്‍ന്ന വേഗത. പുതിയ സാങ്കേതികവിദ്യ ബൈക്കിന്റെ ഇന്ധനക്ഷമത വർദ്ധിപ്പിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.

Also read : ഓഫറുകളുടെ പെരുമഴയില്‍ സൂപ്പര്‍-ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍

സ്റ്റാര്‍ സിറ്റി പ്ലസ് ബിഎസ് 6 മോഡലിന് ബിഎസ് 4 മോഡലുമായി താരതമ്യം ചെയ്യുമ്ബോള്‍ 7,600 രൂപ വരെ വില വർദ്ധിച്ചിട്ടുണ്ട്. മോണോടോണ്‍ വേരിയന്റിന് 62,034 രൂപയും ഡുവല്‍ ടോണ്‍ വേരിയന്റിന് 62,534 രൂപയുമാണ് ഡല്‍ഹി എക്‌സ് ഷോറൂം വില. ബജാജ് പ്ലാറ്റിന 110, ഹീറോ എച്ച്‌എഫ് ഡീലക്‌സ് എന്നിവയാണ് നിരത്തിൽ സ്റ്റാര്‍ സിറ്റി പ്ലസ് ബിഎസ് 6ന്റെ എതിരാളികള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button