Latest NewsInternational

കൊറോണ വൈറസ് അനിയന്ത്രിതമായി പടരുന്നു,സ്ഥിതി അതീവ ഗുരുതരമെന്ന് ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങ്

അതിനിടെ വൈറസ് ബാധയെ തടയാന്‍ ചൈനയ്ക്ക് കഴിയില്ലെന്ന് ആശങ്കയുമായി ബ്രിട്ടനിലെ പ്രശസ്തമായ എംആര്‍സി സെന്റര്‍ ഫോര്‍ ഗ്ലോബല്‍ ഇന്‍ഫെക്ഷ്യസ് ഡിസീസസ് അനാലിസിസ് അഭിപ്രായപ്പെട്ടു.

ചൈനയിലെ ഹൂബൈ നഗരത്തില്‍ മാത്രം 323 പേര്‍ക്ക് പുതുതായി രോഗ ബാധ സ്ഥിരികരിച്ചു. രാജ്യത്ത് ഇതിനകം 1610 പേര്‍ക്ക് വൈറസ് ബാധ ഏറ്റതായാണ് ഔദ്യോഗിക കണക്ക്. ഹുബൈ നഗരം ഉള്‍ക്കൊള്ളുന്ന വുഹാന്‍ പ്രവിശ്യയിലാണ് വൈറസ് ബാധ ആരംഭിച്ചത്. ഒരു കോടിയിലേറെ ജനങ്ങളുള്ള പ്രവിശ്യയാണ് വുഹാന്‍.കൊറോണ വൈറസ് പടരുന്നതിന്റെ വേഗം കൂടിയതായി ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങ്. രാജ്യത്തെ സ്ഥിതി അതീവ ഗുരുതരമാണെന്നും അദ്ദേഹം പറഞ്ഞു. സ്ഥിതിഗതികള്‍ നിയന്ത്രണാതീതമായി തുടരുന്ന പാശ്ചാത്തത്തില്‍ ഉന്നതരുടെ യോഗം പ്രസിഡന്റ് വിളിച്ചു ചേര്‍ത്തു. അതിനിടെ ഇതുവരെ വൈറസ് ബാധയില്‍ മരിച്ചവരുടെ എണ്ണം 54 കവിഞ്ഞു.

രാജ്യ തലസ്ഥാനമായ ബിജീംങില്‍ അഞ്ച് പേര്‍ക്ക് രോഗ ബാധിതയുള്ളതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ രണ്ട് പേര്‍ രോഗത്തിന്റെ പ്രഭവ കേന്ദ്രമായ ഹുബൈ നഗരത്തില്‍ സന്ദര്‍ശനം നടത്തിയവരല്ല. നേരത്തെ രോഗം റിപ്പോര്‍ട്ട് ചെയ്തവര്‍ എല്ലാവരും ഈയിടെ ഈ പ്രവിശ്യ സന്ദര്‍ശിച്ചവരായിരുന്നു. രോഗികളെ ചികില്‍സിക്കുന്ന രണ്ട് ഡോക്ടര്‍ മാര്‍ മരിച്ചതായി ചൈനയുടെ ഔദ്യോഗിക മാധ്യമമായ ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. മരിച്ചവരില്‍ ഏറെയും പ്രായമുള്ളവരാണെന്ന് ബിബിസിയുടെ റിപ്പോര്‍ട്ടില്‍ പറുന്നു. ഇപ്പോള്‍ വൈറസ് ബാധ യേറ്റവരില്‍ നാലിലൊന്നു പേരുടെയും നില ഗുരുതരമാണെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

വൈറസ് ബാധയെ തുടര്‍ന്ന ചൈനയില്‍ വ്യാപകമായി യാത്രാ നിരോധനം ഏര്‍പ്പെടുത്തിയിരിക്കയാണ്. 17 നഗരങ്ങളിലാണ് ഇപ്പോള്‍ നിയന്ത്രണം നിലവിലുള്ളത്. വൈറസ് ബാധ പടരുന്നതുമുലം ചൈനയുടെ പുതുവല്‍സര ദിനം ആഘോഷമില്ലാതെയാണ് കടന്നുപോയത്. ചൈനയിലെ 29 പ്രവിശ്യകളില്‍ ഇതിനകം രോഗ ബാധിത പ്രദേശങ്ങളായി സ്ഥിരീകരിച്ചിട്ടുണ്ട്.അതിനിടെ വൈറസ് ബാധയെ തടയാന്‍ ചൈനയ്ക്ക് കഴിയില്ലെന്ന് ആശങ്കയുമായി ബ്രിട്ടനിലെ പ്രശസ്തമായ എംആര്‍സി സെന്റര്‍ ഫോര്‍ ഗ്ലോബല്‍ ഇന്‍ഫെക്ഷ്യസ് ഡിസീസസ് അനാലിസിസ് അഭിപ്രായപ്പെട്ടു.

കൊറോണ: ചൈനയില്‍ വളര്‍ത്ത് മൃഗങ്ങളുടെ വില്‍പ്പന നിരോധിച്ചു: സ്ഥിതി അതീവ ഗുരുതരമെന്ന് പ്രസിഡന്റ് ഷീ ജിന്‍പിങ്ങ്

വൈറസ് ബാധയേറ്റ ഒരാളില്‍ ശരാശരി 2.5 പേര്‍ക്ക് രോഗബാധ ഉണ്ടാകുന്നതായും അവര്‍ പറഞ്ഞു. വൈറസ് ബാധ തടയുന്നതിന് ചൈന ഇതിനകം കൈകൊണ്ട നടപടികളെ ഇവിടുത്തെ ശാസ്ത്രജ്ഞര്‍ അഭിനന്ദിച്ചു. അതെസമയം വൈറസിനെ നിയന്ത്രിക്കാന്‍ കൂടുതല്‍ ശക്തമായ നടപടികള്‍ ആവശ്യമാണെന്ന് ഇവര്‍ മുന്നറിയിപ്പ് നല്‍കി. ആളുകളെ ആദ്യഘട്ടത്തില്‍ തന്നെ കണ്ടെത്തുകയും അവരെ മാറ്റി പാര്‍പ്പിക്കുകയും ചെയ്യുന്നതടക്കമുള്ള നടപടികള്‍ വ്യാപകമാക്കണമെന്നും ഇവര്‍ നിര്‍ദ്ദേശിച്ചു.

ലോകത്തെ വിവിധ വിമാനത്താവളങ്ങളില്‍ പരിശോധന സംവിധാനം ശക്തമാക്കിയിട്ടുണ്ട്. അതിനിടെ ഓസ്‌ത്രേലിയ, മലേഷ്യ എന്നിവിടങ്ങളിലും രോഗ ബാധിതരുണ്ടെന്ന് സ്ഥിരീകരിച്ചു. ഫ്രാന്‍സില്‍ ഇതിനകം മൂന്ന് പേരെ വൈറസ് ബാധമൂലം ആശുപ്ര്രതിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്. അമേരിക്കയിലും മൂന്ന് പേര്‍ക്ക് രോഗം ബാധിച്ചതായി സംശയമുണ്ട്. വുഹാനിലുള്ള പൗരന്മാരെ ഒഴിപ്പിക്കാനുള്ള ശ്രമത്തിലാണ് അമേരിക്കയും ഫ്രാന്‍സുമെന്ന് ദി ഗാര്‍ഡിയന്‍ പത്രം റിപ്പോര്ട്ട് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button