CricketLatest NewsNewsSports

ഐപിഎല്‍ പതിമൂന്നാം പൂരത്തിന്റെ മത്സരതിയ്യതികള്‍ ; ഇത്തവണത്തെ ഐപിഎല്ലില്‍ രണ്ട് പുതുമകള്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പതിമൂന്നാം പൂരത്തിന്റെ മത്സരതിയ്യതികള്‍ ബി.സി.സി.ഐ പ്രസിഡണ്ട് സൗരവ് ഗാംഗുലി പ്രഖ്യാപിച്ചു. മാര്‍ച്ച് 29നാവും ഈ സീസണിലെ ഐപിഎല്‍ മത്സരങ്ങള്‍ തുടങ്ങുക. ഫൈനല്‍ മത്സരം മെയ് 24ന് മുംബൈയില്‍ വെച്ച് നടക്കും. അതെ സമയം ഈ സീസണില്‍ മത്സരം തുടങ്ങുന്ന സമയം 8.00 മണിയില്‍ നിന്ന് 7.30 ആക്കാനുള്ള നിര്‍ദേശം ബി.സി.സി.ഐ തള്ളി. ഈ വര്‍ഷവും രാത്രി 8 മണിക്ക് തന്നെയായിരിക്കും മത്സരം തുടങ്ങുക.

നേരത്തെ മത്സരങ്ങള്‍ അര മണിക്കൂര്‍ മുന്നേയാക്കണമെന്ന് മത്സരത്തിന്റെ ഔദ്യോഗിക ബ്രോഡ്കാസ്റ്റര്‍മാരായ സ്റ്റാര്‍ സ്‌പോര്‍ട്‌സ് ബിസിസിഐയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ സീസണിലും സമയക്രമത്തില്‍ മാറ്റമുണ്ടാകില്ലെന്ന് യോഗത്തിനുശേഷം ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി വ്യക്തമാക്കി. രണ്ട് മത്സരങ്ങളുള്ള ദിവസങ്ങള്‍ ഈ വര്‍ഷം വെറും 5 എണ്ണമാക്കിയും കുറച്ചിട്ടുണ്ട്. ഇത് പ്രകാരം ആദ്യ മത്സരം 4 മണിക്കും രണ്ടാം മത്സരം 8 മണിക്കും നടക്കും.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് തുടങ്ങുന്നതിന്റെ മൂന്ന് ദിവസം മുന്‍പേ വിദേശ താരങ്ങളെ ഉള്‍പ്പെടുത്തി ഒരു ചാരിറ്റി മത്സരം നടത്താനും ബി.സി.സി.ഐ തീരുമാനിച്ചിട്ടുണ്ട്. ഓള്‍ സ്റ്റാര്‍ ഗെയിം എന്ന് പേരിട്ടിരിക്കുന്ന ഇതിന്റെ വേദി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഈ വര്‍ഷം മുതല്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കണ്‍കഷന്‍ സബ്സ്റ്റിട്യൂട് കൊണ്ട് വരാനും തീരുമാനിച്ചിട്ടുണ്ട്. ടെസ്റ്റ് ക്രിക്കറ്റില്‍ കണ്‍കഷന്‍ സബ്സ്റ്റിട്യൂട് ഐ.സി.സി നേരത്തെ നടപ്പാക്കിയിരുന്നു. നേരത്തെ ഓവര്‍ സ്റ്റെപ്പിനുള്ള നോ ബോള്‍ തേര്‍ഡ് അമ്പയറാവും നോക്കുകയെന്ന് തീരുമാനിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button