CricketLatest NewsNewsSports

ട്വന്റി20 മത്സരം തോറ്റതിന് ബുമ്രയെ ശപിച്ച് ന്യൂസിലാന്‍ഡ് താരം

ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ ജസ്പ്രീത് ബുംറയെ ശപിച്ച് ന്യൂസിലാന്‍ഡ് ബാറ്റ്‌സ്മാന്‍ മാര്‍ട്ടിന്‍ ഗുപ്റ്റില്‍. താരത്തിന് മൂന്ന് മോശം മത്സരങ്ങള്‍ ഉണ്ടാവട്ടെയെന്നാണ് ന്യൂസിലാന്‍ഡ് ബാറ്റ്‌സ്മാന്‍ മാര്‍ട്ടിന്‍ ഗുപ്റ്റില്‍ പറഞ്ഞത്. ഇന്ത്യക്കെതിരായ രണ്ടാം ട്വന്റി20 മത്സരം തോറ്റതിന് ശേഷം സംസാരിക്കുകയായിരുന്നു ഗുപ്റ്റില്‍.

ന്യൂസിലാന്‍ഡിനെതിരായ രണ്ട് ട്വന്റി20 മത്സരങ്ങളിലും കൂടുതല്‍ വിക്കറ്റ് നേടിയില്ലെങ്കിലും മികച്ച എക്കണോമിയിലാണ് താരം പന്തെറിയുന്നത്. അവസാന ഓവറുകള്‍ എറിയുന്നതില്‍ ബുമ്ര വളരെ മികച്ച ബൗളര്‍ ആണെന്നും അദ്ദേഹത്തിന്റെ ബൗളിങ്ങില്‍ നിന്ന് രക്ഷപ്പെടുക എളുപ്പമല്ലെന്നും മികച്ച രീതിയില്‍ സ്ലോ ബൗളും ബൗണ്‍സറും എറിയാന്‍ താരത്തിന് കഴിയുമെന്നും ഗുപ്റ്റില്‍ പറഞ്ഞു. ഇന്ത്യക്കെതിരായ അഞ്ച് മത്സരങ്ങളുള്ള ട്വന്റി20 പരമ്പരയില്‍ ആദ്യ രണ്ട് മത്സരങ്ങളും തോറ്റ ന്യൂസിലാന്‍ഡിനു ബാക്കിയുള്ള മൂന്ന് മത്സരങ്ങള്‍ വളരെ നിര്‍ണ്ണായകമാണ്. അത് കൊണ്ട് തന്നെ തന്നെ ആ മത്സരങ്ങളില്‍ ബുമ്ര മികച്ച പ്രകടനം പുറത്തെടുക്കാതിരിക്കട്ടെയെന്നാണ് ഗുപ്റ്റില്‍ ആശംസിച്ചത്.

രണ്ടാമത്തെ ട്വന്റി20യിലെ പിച്ച് ആദ്യ മത്സരത്തിലെ പിച്ചില്‍ നിന്ന് വ്യത്യസ്തമായിരുന്നെന്നും പിച്ച് കൂടുതല്‍ സ്ലോ ആയെന്നും സ്പിന്നര്‍മാരെ കൂടുതല്‍ സഹായിച്ചെന്നും ഗുപ്റ്റില്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button