Latest NewsIndia

പദ്മ പുരസ്ക്കാരങ്ങളെക്കുറിച്ചുള്ള പൊതുധാരണയില്‍ മാറ്റം വന്നു, ‘ജനങ്ങളുടെ’ പുരസ്‌കാരമായി : പ്രധാനമന്ത്രി

സാധാരണക്കാര്‍ക്ക് പദ്മ പുരസ്ക്കാരത്തോടുള്ള ബഹുമാനവും വിശ്വാസവും വര്‍ധിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.മന്‍ കി ബാത്ത് എന്ന റേഡിയോ പരിപാടിയില്‍ സംസാരിക്കുന്നതിനിടയിലാണ് പദ്മ പുരസ്ക്കരങ്ങളെ ക്കുറിച്ചുള്ള പൊതുധാരണയില്‍ മാറ്റം വന്നതായി പ്രധാനമന്ത്രി അഭിപ്രായപെട്ടത്. അപേക്ഷകരുടെ എണ്ണത്തില്‍ ഉണ്ടായ വര്‍ധനവ്‌ പദ്മ പുരസ്ക്കാരങ്ങളില്‍ ജനങ്ങള്‍ക്കുണ്ടായിട്ടുള്ള വിശ്വാസമാണ് കാണിക്കുന്നത്.  ഇന്ന് പദ്മ പുരസ്ക്കാരങ്ങളുമായി ബന്ധപെട്ട എല്ലാ നടപടികളും ഓണ്‍ലൈന്‍ മുഖാന്തിരമാണ് നടക്കുന്നത് .

മുൻപ് തിരഞ്ഞെടുക്കപെട്ട കുറച്ച്‌ പേര്‍ ചേര്‍ന്നാണ് അവാർഡിന് വേണ്ടിയുള്ള തിരഞ്ഞെടുപ്പ് നടത്തിയിരുന്നതെങ്കില്‍ ഇന്ന് ജനങ്ങള്‍ ആണ് നിർദ്ദേശിക്കുന്നത്.ഈ വര്‍ഷം പത്മ പുരസ്‌കാരങ്ങള്‍ക്കായി 46,000 പേരുടെ നാമനിര്‍ദേശമാണു ലഭിച്ചത്. 2014-ല്‍ ലഭിച്ചതിനേക്കാള്‍ 20 മടങ്ങ് അധികമായിരുന്നു അത്. ഇവരില്‍ നിന്ന് 141 പേര്‍ക്ക് പുരസ്‌കാരം നല്‍കാനായിരുന്നു തീരുമാനം. ഈ കണക്ക് സൂചിപ്പിക്കുന്നത് ജനങ്ങളുടെ പുരസ്‌കാരമായി ‘പത്മ’ മാറിയെന്നാണ്. പുരസ്‌കാരവുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങളും നിലവില്‍ ഓണ്‍ലൈനായാണു നടപ്പാക്കുന്നത്.

നേരത്തെ അത് ചിലരുടെ കുത്തകയായിരുന്നെന്നും പ്രതിമാസ റേഡിയോ പ്രഭാഷണമായ ‘മന്‍ കി ബാത്തില്‍’ പ്രധാനമന്ത്രി പറഞ്ഞു.ഒരു പുതിയ വിശ്വാസവും ബഹുമാനവും രാജ്യത്തെ പദ്മ പുരസ്ക്കാരങ്ങളോട് ഉണ്ടായിരിക്കുന്നു പ്രധാനമന്ത്രി പറഞ്ഞു.പരിമിതമായ സാഹചര്യങ്ങളിലും പ്രയത്നത്തിലൂടെ ഇന്നത്തെ നിലയില്‍ എത്തിയവരാണ് ഓരോ പുരസ്ക്കാര ജേതാവുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.പുരസ്ക്കാര ജേതാക്കളെ പ്രധാനമന്ത്രി അഭിനന്ദിക്കുകയും ചെയ്തു.

എല്ലാ വര്‍ഷത്തെയും പോലെ കഴിഞ്ഞ ദിവസം വൈകുന്നേരം പദ്മ പുരസ്ക്കാരങ്ങള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു.പുരസ്ക്കാരത്തിന് അര്‍ഹരായവരെക്കുറിച്ച്‌ വായിച്ച്‌ മനസിലാക്കാന്‍ ഞാന്‍ നിങ്ങളോട് അഭ്യര്‍ഥിക്കുകയാണ് പ്രധാനമന്ത്രി പറഞ്ഞു.അവരുടെ സംഭാവനകളെ കുറിച്ച്‌ നിങ്ങളുടെ കുടുംബവുമായി ചര്‍ച്ചചെയ്യൂ പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button