Latest NewsNewsBusiness

ഓഹരി വിപണി : ഇന്നത്തെ വ്യാപാരം അവസാനിച്ചത് കനത്ത നഷ്ടത്തിൽ

മുംബൈ : വ്യാപാര ആഴ്ച്ചയിലെ ആദ്യ ദിനത്തിൽ ഓഹരി വിപണി അവസാനിച്ചത് കനത്ത നഷ്ടത്തിൽ. സെൻസെക്സ് 458.07 പോയിന്റ് നഷ്ടത്തിൽ 41,155.12ലും നിഫ്റ്റി 129.25 പോയിന്റ് നഷ്ടത്തിൽ 12,119ലുമാണ് വ്യാപാരം അവസാനിച്ചത്.കൊറോണ വൈറസ് സാമ്പത്തികമേഖലയില്‍ പ്രതിഫലിച്ചേക്കാമെന്ന ആശങ്കയെ തുടർന്ന് ഓഹരികള്‍ വിറ്റ് വന്‍തോതില്‍ ലാഭമെടുത്തതാണ് വിപണിയെ പ്രതികൂലമായി ബാധിച്ചത്. ബിഎസ്ഇയിലെ 1058 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1494 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.

ഡോ.റെഡ്ഡീസ് ലാബ്, എംആന്റ്എം, സിപ്ല, ഐഷര്‍ മോട്ടോഴ്സ്, ഐസിഐസിഐ ബാങ്ക്, ടെക് മഹീന്ദ്ര, ആക്സിസ് ബാങ്ക്, മാരുതി സുസുകി, ബജാജ് ഓട്ടോ, സണ്‍ ഫാര്‍മ, ഏഷ്യന്‍ പെയിന്റ്സ് എന്നീ ഓഹരികള്‍ നേട്ടത്തിലും വേദാന്ത, ടാറ്റ സ്റ്റീല്‍, ഹിന്‍ഡാല്‍കോ, എച്ച്ഡിഎഫ്സി ബാങ്ക്, എസ്ബിഐ, ഗെയില്‍, പവര്‍ഗ്രിഡ് കോര്‍പ്, ഭാരതി എയര്‍ടെല്‍, ഐഒസി, ഐടിസി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്. വ്യാപാരം അവസാനിപ്പിച്ചത്

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button