KeralaLatest NewsIndia

പ്രധാനമന്ത്രിയെ അസഭ്യം പറഞ്ഞും വെല്ലുവിളിച്ചും ബൈക്കില്‍ ട്രിപ്പിളടിച്ച്‌ സിപിഎം കൊടിയുമായി സംഘം , ഗതാഗത നിയമപ്രകാരം നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പോലീസിൽ പരാതി

പ്രധാനമന്ത്രിയെ അവഹേളിച്ചതിന് ഇവര്‍ക്കെതിരെ പൊലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്.

പാലക്കാട് : ബൈക്കില്‍ നിയമവിരുദ്ധമായി സഞ്ചരിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദിയെ തെറി വിളിക്കുന്ന മൂന്നു പേര്‍ക്കെതിരെ നടപടിയെടുക്കാന്‍ പൊലീസിനോട് ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയ. മോദിയുടെ ഒരു നിയമങ്ങളും കേരളത്തില്‍ നടപ്പാക്കില്ലെന്ന് ആക്രോശിച്ചു കൊണ്ടായിരുന്നു പ്രധാനമന്ത്രിക്കെതിരെ അസഭ്യം വര്‍ഷിച്ചത്. മൂന്നു പേരായി ബൈക്കില്‍ സഞ്ചരിച്ചവരുടെ വിവരങ്ങള്‍ മനു പ്രസാദ് രവീന്ദ്രന്‍ എന്ന ആളാണ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. പ്രധാനമന്ത്രിയെ അവഹേളിച്ചതിന് ഇവര്‍ക്കെതിരെ പൊലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്.

മനുപ്രസാദ്‌ എന്ന ആളാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. പാലക്കാട് ജില്ലയിലെ തൃത്താല നിയോജകമണ്ഡലത്തിൽ ഉള്ള മേഴത്തൂരിനടുത്ത് കിഴക്കേ കോടനാട് സ്വദേശികൾ ആണ് ഇവർ. വണ്ടി ഓടിക്കുന്ന വ്യക്തി അനീഷ്‌ നടുക്കിരിക്കുന്നത്‌ സനൂപ്‌ പിന്നിൽ കൊടിപിടിച്ചത്‌ കണ്ണൻ‌. Sanoop Sanu എന്ന എഫ്ബി പ്രൊഫൈലിൽ ഇന്നലെ ഉച്ചക്കുശേഷം ആണ് ഈ വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്.

നരേന്ദ്രമോദി നടപ്പിലാക്കുന്ന ഒന്നും കേരളത്തിൽ നടക്കില്ല എന്നും നടപ്പിലാക്കാൻ പറ്റുമോ എന്ന് നോക്കാനുമാണ് വെല്ലുവിളി.

നരേന്ദ്ര മോദി കൊണ്ടുവന്ന Motor Vehicles Amendment Act 2019 ഇവിടെ നടപ്പിലാക്കാൻ പറ്റും നടത്തിക്കാണിച്ചു തരാം എന്നാണ് ഈ സഖാക്കളോട് ഞങ്ങൾ മേഴത്തൂരിലെ ബിജെപിക്കാർക്ക്‌‌ പറയാനുള്ളത്.

പ്രഥമദൃഷ്ടിയിൽ ഹെൽമറ്റില്ലാതെ ഇരുചക്രവാഹനം ഓടിക്കുക, പിൻസീറ്റിൽ ഹെൽമറ്റില്ലാതെ യാത്ര ചെയ്യുക, രണ്ടിൽ കൂടുതൽ ആളുമായി ഇരുചക്രവാഹനം ഓടിക്കുക, മൊബൈൽ ഫോൺ നോക്കി വീഡിയോ റെക്കോർഡ് ചെയ്തുകൊണ്ട് ‌അപകടകരമായ രീതിയിൽ വണ്ടി ഓടിക്കുക എന്നിങ്ങനെ നാല് വയലേഷൻസ് ആണുള്ളത്.

1) ഹെൽമെറ്റില്ലാതെ ഇരുചക്രവാഹനം ഓടിച്ചാൽ Section 194D പ്രകാരം 1000 രൂപ പിഴയും 3 മാസത്തേക്ക്‌ ലൈസൻസ്‌ സസ്പെൻഷനുമാണ് ശിക്ഷ.‌

2) Motor Vehicles Act 1988 പ്രകാരം ഇരുചക്രവാഹനത്തിൽ പിൻസീറ്റ് യാത്രക്കാരനും ഹെൽമെറ്റ് നിർബന്ധമാണ്. December 1 2019 മുതൽ കേരളത്തിൽ ആ നിയമം പ്രാബല്യത്തിൽ വന്നിരുന്നു. ആദ്യ തവണ പിടിക്കപ്പെട്ടാൽ 500 രൂപ പിഴയും ആവർത്തിച്ചാൽ 1000 രൂപ പിഴയും ലൈസൻസ്‌ സസ്പെൻഷനും ആണ് ശിക്ഷ.

3) ഇരുചക്രവാഹനത്തിൽ രണ്ടിൽ കൂടുതൽ ആളുകളുമായി ഡ്രൈവ് ചെയ്താൽ section 194C പ്രകാരം 2000 രൂപ പിഴയും 3 മാസത്തേക്ക് ലൈസൻസ് സസ്പെൻഷനുമാണ് ശിക്ഷ.

4) മൊബൈൽ ഫോൺ ഉപയോഗിച്ചുകൊണ്ട് വണ്ടി ഓടിച്ചാൽ section 184 പ്രകാരം 2000 രൂപ പിഴയാണ് ശിക്ഷ. അപകടകരമായി വണ്ടി ഓടിച്ചതിന് 6 മാസത്തെ തടവും ലൈസൻസ് ക്യാൻസൽ ചെയ്യാനും സാധ്യത ഉണ്ട്‌.

ഇനി അന്വേഷണത്തിൽ ബോധ്യപ്പെടേണ്ട കാര്യങ്ങൾ.

1) ഡ്രൈവ് ചെയ്തിരുന്ന വ്യക്തി മദ്യപിച്ചിരുന്നോ എന്ന് അന്വേഷിക്കേണ്ടതുണ്ട്.

മദ്യപാനത്തിനു ശേഷം 24 മണിക്കൂറിനു ഉള്ളിൽ ആണെങ്കിൽ breathalyzer test വഴിയും, 24-48 മണിക്കൂറുകൾക്ക് ഉള്ളിൽ ആണെങ്കിൽ saliva test വഴിയും, 3-5 ദിവസത്തിനു ഉള്ളിൽ ആണെകിൽ urine test വഴിയും ‌മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്താവുന്നതാണ്.

2)Sanoop Sanu എന്ന വ്യക്തിയുടെ വാളിൽ പോസ്റ്റ്‌ ചെയ്ത വീഡിയോയിൽ ഉപയോഗിച്ചത് അയാളുടെ KL52 D 8742 എന്ന ബൈക്ക്‌ ആണെങ്കിൽ ആ വാഹനത്തിന് സൈഡ് മിറർ ഇല്ല. കേരള മോട്ടോർ വാഹനവകുപ്പിന്റെ സൈറ്റിൽ വാഹനം Sanoop K.P എന്നപേരിലാണ് രെജിസ്റ്റർ ചെയ്തിരിക്കുന്നത് എന്ന് വ്യക്തമാണ്. കൂടാതെ ഇൻഷൂറൻസ് അടച്ചിട്ടുണ്ടോ എന്നും അറിയേണ്ടതുണ്ട്.

ബിജെപി തൃത്താല പൊലീസിന് പരാതി കൊടുത്തിട്ടുണ്ട്..!

shortlink

Related Articles

Post Your Comments

Related Articles


Back to top button