Latest NewsNewsIndia

റോബർട്ട് വദ്രയുടെ അറസ്റ്റ് ഉടൻ ഉണ്ടായേക്കുമോ? സിസി തമ്പിയെ കോടതിയില്‍ ഹാജരാക്കും, ജാമ്യാപേക്ഷ ഇന്ന് പരിഗണനയിൽ

ന്യൂഡൽഹി: എന്‍ഫോഴ്‌മെന്റ് അറസ്റ്റ് ചെയ്ത മലയാളി വ്യവസായി സി സി തമ്പിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. വിദേശ നാണയ വിനിമയ ചട്ടലലംഘനം ആരോപിച്ചാണ് തമ്പി അറസ്റ്റിലായത്. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് കോടതിയില്‍ ഹാജരാക്കുന്നത്. കൂടുതല്‍ ചോദ്യം ചെയ്യലിനായി തമ്പിയെ ഇഡി വീണ്ടും കസ്റ്റഡിയില്‍ ആവശ്യപ്പെടുമെന്നാണ് വിവരം.

കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ മരുമകന്‍ റോബർട്ട് വദ്രയുടെ ബിനാമി ഇടപാടുകളെക്കുറിച്ച് തമ്പിയുടെ പക്കൽ വിവരങ്ങളുണ്ടെന്നാണ് ഇഡിയുടെ വാദം. തമ്പി പിടിയിലായതോടെ വദ്രയെ അറസ്റ്റ് ചെയ്യാനുള്ള നീക്കം എൻഫോഴ്സ്മെന്റ് ശക്തമാക്കിയതായുള്ള അഭ്യൂഹവും ഉയരുന്നുണ്ട്.

അതേസമയം തമ്പിയുടെ ജാമ്യപേക്ഷ ഇന്ന് കോടതി പരിഗണിച്ചേക്കും. അസുഖ ബാധിതനായ തമ്പിക്ക് ജാമ്യം നല്‍കണമെന്നാണ് ആവശ്യം. തമ്പിക്ക് അര്‍ബുദവും മൂത്രാശയ പ്രശ്‌നങ്ങളും ഉണ്ടെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കി.

ALSO READ: 2020 സ്ത്രീ സുരക്ഷാ വർഷം; സ്ത്രീ സുരക്ഷയ്ക്ക് മുൻഗണന നൽകുന്ന പദ്ധതികളുമായി കേരള പൊലീസ്

2019 ജൂൺ മുതൽ ഇതുവരെ, 60 മുതൽ 80 മണിക്കൂർ ചോദ്യം ചെയ്തതായും അഭിഭാഷകൻ പറഞ്ഞു. ഇതിന് പുറമെയാണ് ഇപ്പോൾ ആറ് ദിവസം ചോദ്യം ചെയ്തതെന്നും മാനുഷിക പരിഗണന നൽകണമെന്നും തമ്പിയുടെ അഭിഭാഷകൻ കഴിഞ്ഞ ദിവസം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കൂടുതൽ ചോദ്യം ചെയ്യലിനായി തമ്പിയെ ഇഡി വീണ്ടും കസ്റ്റഡിയിൽ ആവശ്യപ്പെടുമെന്നാണ് വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button