Latest NewsCricketNewsSports

ഏഷ്യാ കപ്പ് ; പാകിസ്ഥാന്‍ ആതിഥേയത്വം വഹിക്കുന്നതില്‍ തടസമില്ല പക്ഷെ വേദി മറ്റെവിടെയെങ്കിലും ആകണം : ബിസിസിഐ

ഏഷ്യാ കപ്പ് ക്രിക്കറ്റിന് പാകിസ്ഥാന്‍ ആതിഥേയത്വം വഹിക്കുന്നതില്‍ തടസമില്ലെന്ന് ബിസിസിഐ. പക്ഷെ വേദി മറ്റെവിടെയെങ്കിലും ആകണമെന്നും പാകിസ്ഥാനിലേക്ക് യാത്ര ചെയ്യുന്നതിന് ടീം ഇന്ത്യ ഒരുക്കമല്ലെന്നും ബിസിസിഐ ഉന്നതന്‍ വ്യക്തമാക്കിയതായി വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്തു. ഇന്ത്യ ഏഷ്യാ കപ്പില്‍ പങ്കെടുക്കണമെന്ന് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന് ആഗ്രഹമുണ്ടെങ്കില്‍ വേദി പാകിസ്ഥാന്‍ ആവരുത്’ എന്നും ബിസിസിഐ പ്രതിനിധി വ്യക്തമാക്കി.

ഏഷ്യാ കപ്പിന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ആതിഥേയത്വം വഹിക്കുന്നതിലല്ല പ്രശ്‌നം വേദി എവിടെയാണ് എന്നതാണ് പ്രശ്നം. നിലവിലെ സാഹചര്യത്തില്‍ ഞങ്ങള്‍ക്ക് ന്യൂട്രല്‍ വേദി വേണമെന്ന കാര്യം വ്യക്തമാണ്. ഒന്നിലേറെ രാജ്യങ്ങള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റിനായെങ്കിലും ടീം ഇന്ത്യ പാകിസ്ഥാനില്‍ സന്ദര്‍ശം നടത്തുന്ന സാഹചര്യം ഉദിക്കുന്നില്ലെന്നും ബിസിസിഐ പ്രതിനിധി വ്യക്തമാക്കി.

ഏഷ്യാ കപ്പില്‍ ടീം ഇന്ത്യ പങ്കെടുക്കുമോ എന്നറിയാന്‍ അടുത്ത വര്‍ഷം ജൂണ്‍ വരെ കാത്തിരിക്കുമെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതിനു പിന്നാലെ ലോകകപ്പ് സഹകരണം റദ്ദാക്കും എന്ന വെല്ലുവിളിയുമായി പിസിബി രംഗത്തുവരുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button