Latest NewsNewsFootballSports

ഇന്ത്യന്‍ വനിതാ ലീഗ് ; കെങ്ക്‌റെ എഫ് സിയെ ഗോള് മഴയില്‍ മുക്കി ഗോകുലം കേരള എഫ് സി

ഇന്ത്യന്‍ വനിതാ ലീഗില്‍ കെങ്ക്‌റെ എഫ് സിയെ ഗോള് മഴയില്‍ മുക്കി ഗോകുലം കേരള എഫ് സി. ഇതോടെ രണ്ടാം അങ്കത്തിലും ഗോകുലം കേരള എഫ് സി വിജയിച്ചു. കെങ്ക്‌റെ എഫ് സിയെ ഒന്നിനെതിരെ പത്തു ഗോളുകള്‍ക്കാണ് ഗോകുലം കേരള എഫ് സി പരാജയപ്പെടുത്തിയത്. ഇതോടെ ഇന്ത്യന്‍ വനിതാ ലീഗിന്റെ ഫൈനല്‍ റൗണ്ടിലൊരു കളിയില്‍ ഏറ്റവും കൂടുതല്‍ ഗോളടിക്കുന ടീം എന്ന റെക്കോര്‍ഡിനൊപ്പം എത്താന്‍ ഗോകുലത്തിന് സാധിച്ചു.

മത്സരത്തിലുടനീളം ഗോകുലം സമ്പൂര്‍ണ്ണ ആധിപത്യമാണ് പുലര്‍ത്തിയത്. ലീഗിലെ ഏറ്റവും മികച്ച സൈനിംഗ് തന്റെതാണെന്ന് തെളിയികുന്ന പ്രകടനമാണ് സബിത്ര ബണ്ടാരി കാഴ്ചവെച്ചത്. അഞ്ചു ഗോളുകളാണ് താരം അടിച്ചു കൂട്ടിയത്. കൂടാതെ ഇന്ത്യന്‍ താരം കരിശ്മ ഹാട്രിക്കും അടിച്ചു. മനീഷ, ഗ്രേസ് എന്നിവരുടെ ഘോളുകള്‍ക്കൂടി വന്നതോടെ ഗോകുലത്തിന്റെ ഗോള്‍ പട്ടിക പൂര്‍ണം. ഈ വിജയത്തോടെ ഗ്രൂപ്പ് ബിയില്‍ രണ്ട് മത്സരങ്ങളില്‍ രണ്ട് വിജയവുമായി ഗോകുലത്തിന് 6 പോയന്റായി

shortlink

Related Articles

Post Your Comments

Related Articles


Back to top button