KeralaLatest NewsNews

സ്ത്രീ സമരക്കാര്‍ക്കെതിരെ കാന്തപുരം; സ്ത്രീകള്‍ പുരുഷന്‍മാരെ പോലെ തെരുവില്‍ സമരത്തിന് ഇറങ്ങാന്‍ പാടില്ല

മലപ്പുറം: സ്ത്രീ സമരക്കാര്‍ക്കെതിരെ കാന്തപുരം എപി അബൂബക്കർ മുസ്ല്യാർ.  സ്ത്രീകള്‍ പുരുഷന്‍മാരെ പോലെ തെരുവില്‍ സമരത്തിന് ഇറങ്ങാന്‍ പാടില്ല. പൗരത്വ നിയമഭേദഗതിക്കെതിരായ സമരത്തിലെ സ്ത്രീ പങ്കാളിത്തത്തെ വിമര്‍ശിച്ചാണ് കാന്തപുരത്തിന്റെ വിവാദ പ്രസാതാവന. സ്ത്രീകള്‍ പുരുഷന്മാരെപ്പോലെ തെരുവില്‍ സമരത്തിന് ഇറങ്ങാന്‍ പാടില്ലെന്നും പുരുഷന്‍മാരെ പോലെ മുഷ്ടി ചുരുട്ടാനും മുദ്രാവാക്യം വിളിക്കാനും പാടില്ലെന്നും അദ്ദേഹം പറഞ്ഞു.

പൗരത്വനിയമഭേഗഗതിക്കെതിരെ രാജ്യത്താകമാനം സ്ത്രീപുരുഷഭേദമന്യേ വലിയ തോതില്‍ പ്രക്ഷോഭം നടക്കുന്നുണ്ട്. റിപ്പബ്‌ളിക് ദിനത്തില്‍ സിപിഎം സംഘടിപ്പിച്ച മനുഷ്യശ്യംഖലയില്‍ മുസ്ലീം സമുദായത്തിലെ വിവിധ വിഭാഗങ്ങള്‍ പങ്കുചേര്‍ന്നിരുന്നു. പൗരത്വനിയമഭേദഗതിക്കെതിരായ പ്രക്ഷോഭത്തിന് സമസ്തയുടെ ഇരുവിഭാഗങ്ങളും യോജിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags

Related Articles

Post Your Comments


Back to top button
Close
Close