Latest NewsNewsSports

ബാസ്‌ക്കറ്റ്‌ബോള്‍ ഇതിഹാസം കോബി ബ്രയാന്റും മകള്‍ ജിയാനയും കൊല്ലപ്പെട്ട ഹെലികോപ്റ്റര്‍ അപകടത്തില്‍ ദുരൂഹതയുള്ളതായി സംശയം

ലോസ് ആഞ്ജലിസ്: ബാസ്‌ക്കറ്റ്ബോള്‍ ഇതിഹാസം കോബി ബ്രയാന്റും മകള്‍ ജിയാനയും കൊല്ലപ്പെട്ട ഹെലികോപ്റ്റര്‍ അപകടത്തില്‍ ദുരൂഹതയുള്ളതായി സംശയം.
13-കാരിയായ ജിയാനയുടെ ടീമിനെ പരിശീലിപ്പിക്കാന്‍ കാലിഫിലെ മാംബ സ്പോര്‍ട്‌സ് അക്കാദമിയിലേക്കുള്ള യാത്രക്കിടെയായിരുന്നു ആ അപകടം. ഇവരടക്കം കോപ്റ്ററിലുണ്ടായിരുന്ന ഒമ്പത് പേരും മരിച്ചു.

Read Also : ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച ബാസ്‌കറ്റ് ബോള്‍ താരം കോബി ബ്രയാന്റിന്റെ പീഡനക്കേസ് പരാമര്‍ശിച്ച മാധ്യമപ്രവര്‍ത്തകയ്ക്ക് സ്ഥാനം തെറിച്ചു

അതേസമയം അമേരിക്കന്‍ ബാസ്‌ക്കറ്റ്ബോള്‍ ഇതിഹാസത്തിന്റെ ജീവനെടുത്ത അപകടത്തെ കുറിച്ച് പല അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. എങ്കിലും ഇതുവരെ അപകടത്തിന്റെ കാരണത്തെ കുറിച്ച് ഔദ്യോഗികമായി യാതൊരു അറിയിപ്പും വന്നിട്ടില്ല.

മഞ്ഞ് മൂടിയ കാലാവസ്ഥയിലാണ് കോപ്റ്റര്‍ പറന്നതെന്നും ഇതാകാം അപകടത്തിലേക്ക് നയിച്ചതെന്നും പറയപ്പെടുന്നു. പൈലറ്റും യാത്രക്കാരുമടക്കം ഒമ്ബതു പേരാണ് കോപ്റ്ററില്‍ ഉണ്ടായിരുന്നത്. അനുവദനീയമായതിലും കൂടുതല്‍ ആളുകളെ കയറ്റിയതാണ് അപകടത്തിന് കാരണമെന്നും അഭ്യൂഹമുണ്ട്.

2012-ലെ ആ ട്വീറ്റില്‍ ഇങ്ങനെ കുറിച്ചിരുന്നു; ‘കോബിയുടെ അന്ത്യം ഹെലികോപ്റ്റര്‍ അപകടത്തിലാകും’

അപകടത്തിന്റെ കാരണം അന്വേഷിക്കാന്‍ നാഷണല്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡ് 18 അംഗ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ദുഷ്‌കരമായ മലനിരകളില്‍നിന്ന് മൃതദേഹങ്ങള്‍ വീണ്ടെടുക്കാനുള്ള ശ്രമം തുടരുകയാണ്. രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണ്.

shortlink

Post Your Comments


Back to top button